Film News

നവീനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെ പ്രതികരിച്ചുകൊണ്ട് നവീന്റെ സഹോദരി

ബിഗ് ബോസ്  സീസൺ നാലിലെ ശ്കതനായ ഒരു മത്സരാർഥിയാണ്. അതുപോലെ മിനിസ്ക്രീൻ രംഗത്തു മികച്ച അഭിനയം കാഴ്ച്ച വെച്ച നടൻ ആണ് നവീൻ. ബിഗ് ബോസ്സിലെ രണ്ടാം ആഴ്ച്ചയിലെ ക്യാപ്റ്റൻ സെലെക്ഷൻ ലഭിച്ചത് നവീനായിരുന്നു. എന്നാൽ ഒന്നാം ആഴ്ച്ചയിലെ പെർഫോമൻസ് കണ്ടു നിരവധി വിമർശനങ്ങൾ താരത്തിന് മേൽ ഏൽക്കേണ്ടി വന്നു. അതേസമയം നവീന്‍ ആറ്റിട്യൂഡിനേയും മുഖഭാവങ്ങളേയും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നുണ്ട്.ഇപ്പോൾ നവീൻ എതിരെ ഉയരുന്ന വിമര്ശനങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് നവീന്റെ സഹോദരി ഇപ്പോൾ രംഗത്തു എത്തിയിരിക്കുന്നു.


ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ പങ്കു വെച്ച കുറിപ്പിലൂടെ ആയിരുന്നു നവീന്റെ സഹോദരിയുടെ പ്രതികണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഇതിൽ കുറച്ചുപേർ നവീൻ ചേട്ടനെ കുറിച്ച് പറയുന്നത് കേട്ട് .ബിഗ് ബോസ് നവീൻ ചേട്ടൻ ഞങ്ങളുടെ ഫാമിലിയിൽ ഒരു വല്യ സ്റ്റാർ ആണ്. എന്തെങ്കിലും ഒരു ഫങ്ങ്ഷന്‍ ഉണ്ടാകുമ്പോള്‍ നവീന്‍ ചേട്ടന്‍ ഉണ്ടാകില്ലേ എന്നന്യേഷിച്ചു പങ്കെടുത്തിരുന്ന ഞങ്ങള്‍ക്ക് നവീന്‍ ചേട്ടന്‍ ഒരു ഫയര്‍ ആണ. ഞങ്ങളുടെ കുടുംബത്തിൽ നല്ല തമാശകൾ പറയുന്ന ഒരു വ്യക്‌തി കൂടിയാണ് നവീൻ ചേട്ടൻ. എന്നാൽ പെട്ടന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതക്കാരൻ കൂടിയാണ് അദ്ദേഹം. ഒരുസാധാരണ മനുഷ്യന്റെ എല്ലാം ഫീലിങ്ങ്സും ഉള്ള ഒരു തനി നാടൻ മനുഷ്യൻ തന്നെയാണ് നവീൻ.


കസിന്‍സില്‍ ഏറ്റവും ഇഷ്ട്ടമുള്ള ഞാന്‍ വളരെ നന്നായി വഴക്ക് കൂടിയ നവീന്‍ ചേട്ടന്‍ ബിഗ്‌ബോസില്‍ എത്തിയത് തന്നെ വളരെ കാലം ആയുള്ള ചേട്ടന്റെ കഠിനാധ്വാനവും , ആക്ട്ടിങ്ങും ഞാന്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയതാണ്. ബിഗ് ബോസ് എന്ന ഷോയില്‍ ചേട്ടന്‍ ജാഡ ആണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചിരിയാണ് തോന്നാറുള്ളത്.ചേട്ടനെ പെട്ടന്നുള്ള ദേഷ്യം വരുന്ന കാരണം ഞങ്ങൾ ആവശ്യം ഇല്ലാതെ ഒന്നിലും ഇടപെടരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചേട്ടൻ ഈ പ്രവശ്യം നോമിനേഷൻ ലിസ്റ്റിൽ ഉണ്ട് അതുകൊണ്ടു എല്ലവരുടയും സപ്പോർട്ട് ചേട്ടനെ വേണം കസിൻ സിസ്റ്റർ പറഞ്ഞു.

Back to top button