National News

കേരളത്തിന്റെ പോക്ക് ഇത് എവിടേക്ക് ….

മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സംസ്ഥാനത്ത  സർക്കാരിന്റെ കോവിഡ്  പ്രതിരോധ  പ്രവർത്തനങ്ങൾ  രാജ്യത്തിന് എന്നല്ല  ലോകത്തിനു തന്നെ മാതൃകയാണെന്ന്  പലപ്പോഴും നമ്മൾക്ക് തോന്നിട്ടുണ്ടാകും .  കാരണം ഈ രാജ്യത്തെമ്പാടും ഓസ്യ്ജ്‌നു  വേണ്ടി നെട്ടോട്ടം ഓടുമ്പോൾ  കേരളം ഓസ്‍യ്ഗൻ സർപ്ലസും ആയി  ദീര്ഘവീക്ഷണത്തോടുള്ള  പ്രവർത്തനങ്ങളും ആയി  അയൽ  സംസ്ഥാനങ്ങളെ  സഹായിച്ചുകൊണ്ടു രാജ്യത്തിന് തന്നെ അഭിമാനം ആകുകയാണ് . എന്നാൽ ഇന്ന്  തിരുവനദാപുരത്തു  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്ഇന്ന്  വരെ ഉള്ള എല്ലാ നല്ലപേരും ഇല്ലാതാകുന്ന  പ്രവർത്തിയായിരുന്നു .

കോവിഡ് നിയമങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് വാക്‌സിനേഷന്‍ നടത്തി സര്‍ക്കാര്‍ വക നിയമലംഘനം. തിക്കും തിരക്കും കൂട്ടി നൂറുകണക്കിന് പേരാണ് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ എത്തിയത്.

മണിക്കൂറുകളായി കാത്ത് നില്‍ക്കുന്നവര്‍ക്കും ഇത് വരെ വാക്‌സീന്‍ കിട്ടിയിട്ടില്ല.തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്‌സീനേഷന്‍ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ. തിരക്കിനിടയില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണു.

പതിനൊന്ന് മണിക്ക് വാക്‌സീന്‍ എടുക്കാന്‍ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതല്‍ വന്ന് ക്യൂ നില്‍ക്കുകയാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടമായി എത്തുന്നതാണ് പ്രശ്‌നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്ത സമയത്ത് മാത്രം ആളുകള്‍ എത്തിയാല്‍ മതിയെന്നാണ് ഡിഎംഒയുടെ നിര്‍ദ്ദേശം. തിക്കും തിരക്കും ഉണ്ടാക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഡിസിപി വൈഭവ് സക്‌സേന അറിയിച്ചു.

വാക്സിനേഷന്‍ കിട്ടാത്തത് രണ്ടാമത്തെ പ്രശ്നം ,  രോഗവ്യാപനമാണ് പ്രശ്നം. സര്‍ക്കാര്‍ ചെലവില്‍ രോഗവ്യാപനത്തിനുള്ള സാഹചര്യം എന്ന നിലയിലേക്ക് ഇത് മാറിയാല്‍ അതിലും വലിയ നാണക്കേട് കേരളത്തിന് വേറെയുണ്ടാകില്ല. ആയിരം പേരുടെ ക്യൂ പോലും മര്യാദയ്ക്ക് നടത്താന്‍ കഴിയാത്ത സര്‍ക്കാരായി അധപതിച്ചു. രോഗവ്യാപനത്തിന്റെ കേന്ദ്രമായി സര്‍ക്കാര്‍ വാക്സിനേഷന്‍ വിതരണ കേന്ദ്രങ്ങള്‍ മാറുന്നു. അഞ്ഞൂറോ ആയിരം പേരുടെ വാക്സിനേഷന്‍ പോലും മര്യാദയ്ക്ക് നടത്താന്‍ നമുക്ക് കഴിയുന്നില്ല. ആരോഗ്യവകുപ്പ് പറയുന്നു പൊലീസിന്റെ പിഴവാണെന്ന്. പൊലീസ് പറയുന്നു ആരോഗ്യവകുപ്പ് അറിയിച്ചില്ല എന്ന്.

 

 

facebook likes kopen

Back to top button