Local News

കറണ്ട് ബില്‍ രണ്ട് മാസത്തെ 3.71 കോടി രൂപ : ഷോക്കടിച്ചു കർഷകൻ

കറണ്ട് ബില്ല്  കണ്ടു ഞെട്ടിത്തരിച്ചു ഉദയ്​പൂരിലെ കര്‍ഷകന്‍.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന  ഉദയ്​പൂരിലെ ജിങ്കലാ ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ പേമാരാം ​പട്ടേലിനാണ് 3.71 കോടി രൂപയുടെ കറണ്ട് ബില്‍ വന്നത്. രണ്ട് മാസത്തിനിടെ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലില്‍ വ്യക്തമാക്കുന്നു.

corrend bill
corrend bill

പട്ടേല്‍ തന്റെ കെട്ടിടം ഓട്ടോ സര്‍വീസ്​ സെന്റര്‍ നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെയാണ് വന്‍ തുക കറണ്ട് ബില്‍ വന്നത്. അജ്​മീര്‍ വിദ്യുത്​ വിത്രന്‍ നിഗം ലിമിറ്റഡാണ്​ ബില്‍ നല്‍കിയത്​.

bill short
bill short

ബില്‍ ലഭിച്ചതിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഇ-ഗവേണ്‍സ്​ സെന്ററായ ഇ-മിത്രയിലെത്തി പട്ടേല്‍ പരിശോധന നടത്തി. പ്രിന്റിം​ഗില്‍ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നാലെ ഇ-മിത്രയില്‍വെച്ച്‌​ ബില്‍ 6,414 രൂപയാക്കി കുറച്ച്‌​ കൊടുക്കുകയും ശേഷം തുക അടച്ച്‌ വീട്ടിലേക്ക് മടങ്ങിയെന്നും പട്ടേല്‍ അറിയിച്ചു

Back to top button