Current Affairs

കേരളാ സാരി ധരിച്ചില്ലായെന്നും പറഞ്ഞു മാധ്യമ പ്രവർത്തകക്കുനേരെ സൈബർ ആക്രമണം.

ആക്രമണം നേരിട്ടത് ഏഷ്യാനെറ്റ് ന്യൂസ് റീഡർ ശാലിനി

വിഷുദിനത്തിൽ കേരളത്തിന്റെ സാമ്പ്രദായിക രീതിയിൽ കേരള സാരി ധരിച്ചില്ലെന്നും പറഞ്ഞു മാധ്യമ പ്രവർത്തകയ്ക്ക് നേരെ സൈബർ അക്രമം.  ഏഷ്യാനെറ്റ് ന്യൂസ് റീഡർ ശാലിനിയുടെ വസ്ത്രധാരണത്തിനെതിരെയാണ് നമ്മുടെ നല്ലവരായ ചേട്ടന്മാർ അസഭ്യവർഷം ചൊരിഞ്ഞത്.

ചാനലിൽ സംപ്രേഷണം ചെയ്യുന്ന നമസ്തേ കേരളം പരിപാടിയുടെ അവതരണത്തിനിടെ യൂട്യൂബ് ലൈവിൽ ആയിരുന്നു സംഭവം. തികച്ചും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നു ചെല്ലുന്നത് ചില മലയാളിചേട്ടന്മാർക്ക് ഒരു ഹരമാണ്. ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെ  ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമെന്റുകളാണ്‌ ലൈവിൽ നിറയുന്നത്.

ഒരു ലൈറ്റ് പിങ്ക് നിറത്തിലുള്ള മോഡേൺ രീതിയിലുള്ള ടോപ്പും മിഡിയും ആയിരുന്നു ശാലിനി ധരിച്ചിരുന്നത്. ഇത് കണ്ട ചില ഞരമ്പ് രോഗികൾക്ക് അത് അത്ര പിടിച്ചില്ല ! പിന്നെ ചേട്ടന്മാരുടെ ഉപദേശം തുടങ്ങി…. വിഷു ആയിട്ട് ഇത് എന്ത് കോലം? ഏഷ്യാനെറ്റിൽ സാരി ഉടുത്ത ആരും ഇല്ലേ? പോയി സാരി ഉടുക്ക്…, ചവിട്ടുനാടകത്തിനുള്ള പാവാട.., ഇന്നലെ രാത്രിയിൽ ഇട്ടോണ്ട് കിടന്നത് രാവിലെ ഇങ്ങു കൊണ്ടുപോന്നു..,ഇവൾക്ക് ബിക്കിനി ഇട്ടൂടെ ?…നാറി …! ഇങ്ങനെ നീളുന്നു അധിക്ഷേപവർഷം.

സംഗതി വൈറൽ ആയതോടെ  മറ്റുചിലർ ശാലിനിയെ അനുകൂലിച്ചും രംഗത്തെത്തി. ശാലിനി  ഒരു മികച്ച അവതാരകയാണെന്നും വിഷു ദിനത്തിൽ എന്തു കൊണ്ടും കേരള സാരിയായിരുന്നു നല്ലതെന്നും ചിലർ കമന്റ് ചെയ്‌തു. വസ്ത്രം ഒരാളുടെ വ്യക്തിപരമായ ചോയ്‌സ് ആണെന്നും അതിൽ ഇടപെടേണ്ട കാര്യവും ഇല്ലെന്നും ചിലർ കുറിച്ചു ..!

എന്തായാലും ചില മലയാളി ചേട്ടന്മാർക്ക് ഉള്ള രോഗമാണ് സ്ത്രീകളുടെ വസ്ത്രധാരണം നോക്കി കമന്റ് അടിക്കുന്നത്. അവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു ബിഗ് ബോസ്സിൽ നമ്മുടെ ഡിംപിൾ പറഞ്ഞതുപോലെ don’t ever comment on anyone’s costume! അല്പമെങ്കിലും ബോധവും വിവരവും ഉണ്ടെകിൽ മനസിലാക്കുക !

Back to top button