ഇവളുടെ സിനിമകൾ ഞങ്ങൾ കാണില്ല, നാൻസി റാണി സിനിമക്കെതിരെ വൻ പ്രതിഷേധം

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞദിവസമായിരുന്നു താരം തന്റെ ഇരുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷമാക്കിയിരുന്നത്. പിറന്നാള്‍ ദിനത്തില്‍ താരം വേഷമിടുന്ന ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് അടക്കമുള്ളവര്‍ അവരുടെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരപുത്രിയുടെ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യമായി ഒരു കൂട്ടര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
‘ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ എന്നാണ് പോസ്റ്ററിന് ചുവടെ വന്നിരിക്കുന്ന ഒരു കമന്‍റ്. രാഷ്ട്രീയപ്രേരിതമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഈ ആഹ്വാനങ്ങള്‍ എല്ലാം. അഹാനയു കടുംബം എന്ന് പറയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന കുടുംബമാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ പലപ്പോഴായി ആഹാന നടത്താറുമുണ്ട്. ഇതേ തുടര്‍ന്നായിരുന്നു നാന്‍സി റാണി എന്ന ചിത്രത്തിനെതിരെ ഇപ്പോള്‍ ബഹിഷ്കരണ ആഹ്വാനവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
നാന്‍സി റാണി എന്ന ചിത്രത്തില്‍ അഹാനയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അര്‍ജുന്‍ അശോകന്‍, ലാല്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. ചിത്രം ഒരുക്കുന്നത് നവാഗതനായ ജോസഫ് മനു ജെയിംസ് ആണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബേസില്‍ ജോസഫ്, അജു വര്‍ഗീസ് എന്നിവരാണ്.