Bollywood
വളരെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി ദീപിക സിംഗ്

രാജ്യത്തിന്റെ തീരപ്രദേശത്ത് അതി രൂക്ഷമായ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അതിനിടയിൽ ചുഴലിക്കാറ്റില്‍ കടപുഴകിയ മരത്തിന് സമീപത്ത് നിന്ന് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പ്രമുഖ ടെലിവിഷന്‍ താരം ദീപിക സിംഗ്. ബോളിവുഡിലെ ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്ന താര സുന്ദരിയാണ് ദീപിക.
View this post on Instagram
അതേസമയം,നടിയുടെ ഈ ഫോട്ടോഷൂട്ടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. വളരെ ശക്തമായ ചുഴലിക്കാറ്റ് കാരണം ആളുകള്‍ മരിക്കുന്നു, നിങ്ങള്‍ ഇത് ആസ്വദിക്കുന്നു, എന്നടക്കമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രങ്ങള്‍ക്ക് പുറമെ മഴയില്‍ നൃത്തം ചെയ്യുന്ന വീഡിയോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.