National News

കേന്ദ്ര സർക്കാരിനെ വിമർശിച്ച : ഡൽഹി ഹൈക്കോടതി

ഓക്സിജൻ ഷമവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ദിനംപ്രതി , ഓക്സിജൻ കിട്ടാതെ മരിച്ചു വീഴുന്ന രോഗികളുടെ എണ്ണം, ഓരോ വർത്തമാദ്യമങ്ങളും റിപ്പോർട്ട് ചെയ്യുമ്പോ , ഇനി ആര് , ഇനി അടുത്തതെന്ത സംഭവിക്കും എന്നൊക്കെയുള്ള പേടി ഞാൻ അടങ്ങുന്ന പൊതു സമൂഹത്തിനുണ്ട്.
പക്ഷെ , ഇതൊന്നും തന്നെ കേന്ദ്രത്തിനോ മോദിക്കോ ഇല്ല എന്ന് തന്നെ വേണം പറയാൻ. എന്ധെയ എന്ന് ചോദിച്ചാൽ , ഇത് ഇന്ത്യ ആണ് , എവിടെ ഭരിക്കുന്നത് ബിജെപിയാണ് , തലപ്പത്തിരിക്കുന്നത് മോദിജിയാണ്. അതുകൊണ്ട് ഇവിടെ ഇങ്ങനെയാണ് .
ഡൽഹിയിലും , യൂ പി യിലും , ഓക്സിജൻ ക്ഷാമം രൂക്ഷമായിട് ആഴ്ചകൾ പിന്നിട്ടിട്ടും ഓക്സിജൻ വിതരണത്തെകുറിച്ച ഇതുവരെ വാ തുറന്നിട്ടില്ല കേന്ദ്രം. അതിനെതിരെ ഇപ്പോ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി.

ഡല്‍ഹിയില്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ ശ്രമിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി.

‘നിങ്ങള്‍ക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കാനാവും, ഞങ്ങള്‍ക്കാവില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ താമസം? 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്.

നേരത്തെ നല്‍കേണ്ട 490 മെട്രിക്ക് ടണ്‍ ഓക്സിജന്‍ പോലും നല്‍കിയിട്ടില്ല. ഡല്‍ഹിയില്‍ ആളുകള്‍ മരിക്കുന്നതിനു നേരെ കണ്ണടയ്ക്കാനാണോ നിങ്ങള്‍ പറയുന്നത്? തലക്ക് മുകളില്‍ വരെ വെള്ളം എത്തിയിരിക്കുന്നു.”- ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ദിവസേന 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

Back to top button