Current Affairs

കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഡൽഹി ഹൈകോടതി

കേന്ദ്രസർക്കാരിന്റെ അലംഭാവത്തിനെതിരെയാണ് കോടതി ആഞ്ഞടിച്ചത്

കോവിഡ് അതിരൂക്ഷമാകുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഡൽഹി ഹൈകോടതി. കോവിഡ് വ്യാപനം കൂടിയതിനു ശേഷം ഒരു പക്ഷെ ഇതാദ്യമായാണ് സർക്കാരിനെതിരെ കടുത്ത പരാമര്ശങ്ങളുമായി ഒരു കോടതി രംഗത്തെത്തുന്നത്. കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ, oxygen വിതരണ നയത്തെ ചോദ്യം ചെയ്തതാണ് കോടതി മുന്നോട്ട് വന്നത്. അർഹതപ്പെട്ടവർക്ക് മരുന്നും oxygenum എത്തിക്കാൻ സർക്കാർ കാണിക്കുന്ന അലസതയാണ് കോടതിയെ ചൊടിപ്പിച്ചത്. മരുന്ന് ലഭ്യമായിട്ടും ആവശ്യ സ്ഥലങ്ങളിൽ എത്തിക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് മരുന്ന് കൊടുത്തയാക്കുകയാണെന്നു പറയുമ്പോൾ രക്തക്കറ അവരുടെ കൈകളിൽ തന്നെയാണ് എന്നാണ് രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചത്.

ഡൽഹിയിൽ കോവിഡ് ബാധിതർക്ക് വേണ്ട വിധത്തിൽ oxygen ലഭ്യമാകുന്നില്ലെന്നു ചൂണ്ടിക്കാണിച്ച കോടതി അത് വ്യവസായിക കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കാൻ കഴിയുമോ  എന്നും ചോദിച്ചു. വ്യവസായികൾക്ക് കാത്തു നിൽക്കാം , എന്നാൽ കോവിഡ് രോഗികൾക്ക് അതിനു സാധിക്കില്ലല്ലോ ? അതിനാൽ ജനങ്ങളുടെ  ജീവിതം പ്രതിസന്ധിയിലാണെന്നും കോടതി പറഞ്ഞു. oxygen ക്ഷാമം നേരിടുന്നത് കാരണം ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ കോവിഡ് രോഗികൾക്ക് നൽകുന്ന oxygente അളവ് കുറക്കാൻ നിർബന്ധിതരാകുന്നുവെന്നു ഡോക്ടർമാർ പറഞ്ഞതായും കോടതി വ്യക്തമാക്കി. ഇതിനു മറുപടിയായി, ഏപ്രിൽ 22 മുതൽ വ്യവസായിക ആവശ്യങ്ങൾക്കായുള്ള oxygen സപ്ലൈ നിർത്തി വെക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ എന്തിനാണ് അതുവരെ കാത്തുനിൽക്കുന്നതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. ഏപ്രിൽ 22 വരെ കാത്തിരിക്കൂ എന്നാണോ നിങ്ങൾ രോഗികളോട് പറയാൻ പോകുന്നതെന്നും കോടതി ചോദിച്ചു.

കേന്ദ്രസർക്കാരിന്റെ അലംഭാവത്തിനെതിരെയാണ് കോടതി ആഞ്ഞടിച്ചത്. ശെരിക്കും എന്താണ് ഈ സർക്കാർ ഉദ്ദേശിക്കുന്നത്? എന്താണ് നരേന്ദ്ര മോഡി കാണിക്കുന്നത്? ഈ രാജ്യത്തെ രോഗികൾ oxygen ലഭ്യമാകാതെ നിലവിളിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. പക്ഷെ സർക്കാരിന് ജനങ്ങളുടെ ജീവനും ദുരിതങ്ങളും ഒരു പ്രേശ്നമല്ല.അവർക്കു വലുത് അധികാര മോഹവും തിരഞ്ഞെടുപ്പുമാണ്.. ഈ അവസ്ഥയിലും ബെംഗാളിൽ ആളെക്കൂട്ടി പ്രചാരണം നടത്തുകയാണ് ഇവർ. നരേന്ദ്ര മോഡി എന്ന പ്രധാന മന്ത്രി കോവിഡ് പ്രതിരോധനത്തിൽ പരിപൂർണ പരാജയമായിക്കഴിഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും ദുർബലനായ പ്രധാന മന്ത്രിയെന്നു  രാജ്യം തന്നെ അദ്ദേഹത്തെ മുദ്ര കുത്തിക്കഴിഞ്ഞു. ഒരു വിധത്തിൽ പറഞ്ഞാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അറിവ് അദ്ദേഹത്തിനില്ല എന്നുള്ളതാണ് സത്യം. മോദിക്ക് മാത്രമല്ല ഒരു ബിജെപി പ്രവർത്തകനും അറിയില്ല ഈ ഒരു പ്രതിസന്ധി എങ്ങനെയാണു മറികടക്കേണ്ടതെന്നു.

 

 

 

 

 

 

Back to top button