ആ നായികക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ഞാൻ ഒരുപാട് കഷ്ട്ടപെട്ടു ഡബ്ബിങ് അനുഭവം പങ്കു വെച്ച് കൊണ്ട് ദേവി!!

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപാട് നടികൾക്ക് വേണ്ടി ഡബ്ബ് ചെയ്ത് ഡബ്ബിങ് ആർട്ടിസ്റ് ആണ് ദേവി. ഒരു കഥാപാത്ര൦ പൂർണമാകുന്നതിനുവേണ്ടി ഡബ്ബിങ് ആർട്ടിസ്റ്റുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. കുട്ടികാലം മുതൽ ഈ രംഗത്തു പ്രവർത്തിച്ചു വന്ന താരം ആണ് ദേവി, 100 ലധികം സീരിയിലുകളിലും, സിനിമകളിലും താരം തന്റെ ശബ്ദം നൽകി കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലുള്ള മിക്ക സീരിയിലുകളിലെയും നായികമാർക്ക് ദേവിയാണ് ശബ്ദം നൽകുന്നത്. ഇപ്പോൾ താരത്തിന് നല്ല ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിലാണ്.
ദൃശ്യം എന്ന ചിത്രത്തിൽ മീനക്ക് റാണി എന്ന കഥാപത്രത്തിനു വേണ്ടി ഡബ്ബിങ് നൽകിയിരിക്കുന്നത് ദേവി ആണ് മിക്ക മലയാള സിനിമകളിലും മീനക്ക് ഡബ്ബ് ചെയ്യാൻ ദേവി തന്നെയാണ് ചെയ്യുന്നത്, ശെരിക്കും പറഞ്ഞാൽ മീനയ്ക്ക് വേണ്ടി താൻ ഡബ്ബ് ചെയ്യ്താലും തനിക്കു ഒരുപാടു പ്രശംസനീയം തന്നെയാണ് ലഭിക്കുന്നത് ദേവി പറയുന്നു. എന്നാൽ താൻ ബുദ്ധിമുട്ടിയിരുന്നു ഒരു നടിക്കുവേണ്ടി ഡബ്ബ് ചെയ്യുന്നതിനെ ആ അനുഭവവും പങ്കു വെച്ച് ദേവി. പുലിമുരുകനിൽ നായികക്ക് ഡബ്ബ്‌ചെയ്യാൻ വളരെ പ്രയാസം ഉണ്ടായി. എത്ര നല്ല രീതിയിൽ ചെയ്യ്തിട്ടും ഒരു തൃപ്തി തോന്നിയില്ല ദേവി പറയുന്നു.
ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഒരു തൃപ്തി തോന്നിയില്ല അന്ന് ഞാൻ വീട്ടിൽ എത്തിയതിനു ശേഷം ആലോചിച്ചു വേണ്ടായിരുന്നു മറ്റാരെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യട്ടെ എന്നപോലും എന്നാൽ പിറ്റേ ദിവസം സെറ്റിൽ നിന്നും എന്നെ വീണ്ടും അവർ വിളിച്ചു. ആ നടി അന്യ ഭാഷ നടി ആയതുകൊണ്ട് ലിപ് ഓക്കേ ആകുന്നില്ലായിരുന്നു എന്നാലും റീ ഡബ്ബ് ചെയ്യ്തു ആ ഡബ്ബിങ് പൂർത്തിയാക്കി ദേവി പറയുന്നു.