Uncategorized

വി​മാ​ന​ത്തില്‍ ഫോ​ട്ടോ​ഗ്ര​ഫി നിരോധിച്ചു : പുതിയ ഉത്തരവുമായി ഡിജിസിഎ

വിമാനത്തിലെ സെൽഫികൾ ഇനി ഓർമ്മകൾ മാത്രം

ഇനി വിമാനത്തിൽ വെച്ചുള്ള സെൽഫി  ഓർമ്മകളിൽ  മാത്രമായിരിക്കുന്നു .യാത്രക്കിടയില്‍ ഫോട്ടോഗ്രാഫി അനുവദിച്ചാൽ  വിമാന കമ്പനിക്കെതിരെ നടപടിയെടുക്കും .ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(​ഡി​ജി​സി​എ)നാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക അനുമതിയില്ലാതെ ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ അനുവാദമില്ലെന്നും വിമാന കമ്ബനികള്‍ നിയമം ലംഘിക്കുകയാണെങ്കില്‍ ആ റൂട്ടില്‍ കമ്ബനികള്‍ക്ക് രണ്ടാഴ്ച്ച വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഡിജിസിഎ അറിയിച്ചു.

Filght
Filght

 

പ്രശ്സത  ബോ​ളി​വു​ഡ് നടി ക​ങ്ക​ണ റ​ണാ​വി​ത്തി​ന്‍റെ ​മും​ബൈയിലേയ്ക്കുള്ള വി​ന​മാ​ന​യാ​ത്ര​ക്കി​ടെ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​സി​എയുടെ മു​ന്ന​റി​യി​പ്പ്. ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വി​മാ​ന​യാ​ത്ര​ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച്‌ നടിയുടെ വീ​ഡി​യോ​യും ചി​ത്ര​വും പ​ക​ര്‍​ത്തി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

Air-India-1
Air-India-1

 

Back to top button