Health

എന്നായാലും പിരിയേണ്ടവരാണ്.. ഇനി ഒരുമിച്ചു മുന്നോട്ട് പോവില്ല…. ഇത് അന്തിമ തീരുമാനമാണ്, വൈറലായി യുവാവിന്റെ പോസ്റ്റ്

ക്യാൻസർ ബാധിച്ച തന്റെ പ്രിയതമയെ കുറിച്ച് ധനേഷ് എന്ന യുവാവ് സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, തന്റെ ഭാര്യക്ക് ക്യാൻസർ പിടിപെട്ടു എന്നറിഞ്ഞ നിമിഷം മുതൽ ഇരുവരും ക്യാൻസറിനോട് പൊരുതുക ആയിരുന്നു,

ഇപ്പോൾ ധനേഷിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ഏവരും

പോസ്റ്റ് വായിക്കാം

പിരിയാനാണ് വിധി…. എന്നായാലും പിരിയേണ്ടവരാണ്.. ഇനി ഒരുമിച്ചു മുന്നോട്ട് പോവില്ല…. ഇത് അന്തിമ തീരുമാനമാണ് ഗതികേടിന്റെ കൂരിരുട്ടിലും പൊള്ളുന്നവേദനയിലും പ്രാണൻ മുറുക്കിപിടിച്ചു ദൈവത്തോട് പ്രാർത്ഥിച്ചതും യാചിച്ചതും വേദനയിൽനിന്ന് മോചനം മാത്രമായിരുന്നു…. കീമോയുടെയും റെഡിയേഷന്റെയും ചൂടിൽ വെന്തുരുകി മുഖംമങ്ങാതെ ചെറുചിരിയോടെ കരഞ്ഞുതീർത്ത ഇക്കഴിഞ്ഞ കാലമത്രയും ഒരു യുഗം ജീവിച്ചുതീർത്താൽപോലും മതിയാവാത്തവിധം നോവിച്ചു… കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത അനുഭവങ്ങളിൽ വാർത്തെടുത്ത നീതന്ന ചിതറിയ ചിതലരിക്കാത്ത ഓർമ്മകൾ മനസ്സിൽനിന്നുപോലും പടിയിറക്കി വിടുകയാണ് …. കീറിമുറിച്ചു തളർന്നുക്ഷീണിച്ച ശരീരവും, എണ്ണമില്ലാത്ത സൂചികൾതുളഞ്ഞുകയറി ചുരുങ്ങിയ നാടിഞരമ്പുകളും, രക്തം ഛർദിച്ചു വരണ്ടുചുവന്ന ചുണ്ടുകളുമായി ആശുപത്രിയികിടക്കയിൽ മുഷ്ടിചുരുട്ടിപിടിച്ചു മരുന്നുകൾക്ക്മുന്നിൽ കീഴടങ്ങി അനുസരണയോടെ കിടക്കുമ്പോഴും ഞങ്ങൾക്കുവേണ്ടി

ആയിരകണക്കിനാളുകളുടെ പ്രാർത്ഥന ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു… “തളർത്തല്ലേ ദൈവമേയെന്ന്”.. ഇല്ല തളർന്നില്ല…. തളർത്തിയില്ല പ്രാണന്റെ പാതിയായ് കണ്ട അവളുടെ ജീവനെടുക്കാൻ തുനിഞ്ഞു ഒട്ടും ദയയും ദാക്ഷണ്യവുമില്ലാതെ നരകയാതനകളുടെ നിലയില്ലാ കയങ്ങളിലേക്ക് തട്ടിയെറിഞ്ഞു റേഡിയേഷന്റെയും കീമോയുടെയും അഗ്നിയിലിട്ടെരിച്ചു ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ ഇരുൾ വീഴ്ത്തി അവളിൽ ചേക്കേറിയ അർബുദമെന്ന അവളിലെ കാമുകനായ അതിഥിക്ക് ***#ആദരാഞ്ജലികൾ#*** ഉയർത്തെഴുന്നേൽപ്പിന് തടസ്സം നിന്ന കാമുകനെ വേരോടെ പിഴുതെടുക്കാൻ നിങ്ങളുടെയെല്ലാം

ഉള്ളുരുകിയുള്ള പ്രാർത്ഥനയും കണ്ണീരും ദൈവത്തിനു കേൾക്കാതിരിക്കാൻ സാധിച്ചില്ല…. ഒടുവിൽ വിട്ടുപിരിയേണ്ടിവന്നു കാമുകന് … നിന്റെ കടന്നുവരവിൽ നെഞ്ചിൽ കൈവച്ചു പറഞ്ഞിരുന്നു നിനക്കെതിരെ വിധിപറയാൻ അവളുടെ നെറ്റിയിലെ സിന്ദൂരം ഒന്നുകൂടെ നീട്ടിവരയ്ക്കുമെന്ന്…. ജീവനുവേണ്ടി തേരോടുമ്പോൾ പ്രാർത്ഥനയോടെ സ്നേഹത്തിൽ പൊതിഞ്ഞപടയാളികളും ഒരേ മനസ്സോടെ നിനക്കെതിരെ നിന്നാൽ ഞങ്ങൾക്ക് തോൽവിയെന്ന ചിന്ത കേട്ടുകേൾവി മാത്രമായിരിക്കും….
“”ഒടുവിൽ ജയം ഞങ്ങൾക്കുതന്നെ””

Back to top button