Film News

എന്റെ ടീഷർട്ട് താടാ; തന്റെ ഷർട്ട് ഇട്ട മകനോട് തല്ലുകൂടി ടീഷർട്ട് തിരിച്ച് വാങ്ങി ധനുഷ്

തമിഴിന്റെ പ്രിയ നടനാണ് ധനുഷ്,സാധാരണ ധനുഷ് തന്റെ കുടുംബ വിശേഷങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറില്ല, തന്റെ സിനിമകളെ കുറിച്ച് മാത്രമാണ് താരം പങ്കുവെക്കാറുള്ളത്. എന്നാൽ കൊറോണ കാലം ആയപ്പോഴേക്കും ധനുഷ് തന്റെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ കൂടി പ്രേക്ഷർക്ക് വേണ്ടി പങ്കുവയ്ക്കാൻ തുടങ്ങി. ഇപ്പൾ ധനുഷിന്റേയും മക്കളുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്.

വീടിന്റെ ടെറസില്‍ മക്കളായ യാത്രയുടേയും ലിംഗയുടേയും കൂടെ രസകരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താരം. മൂത്തമകന്‍ യാത്ര തന്റെ ടീഷര്‍ട്ട് എടുത്തുവെന്നും എന്നിട്ടത് സ്വന്തം ടീഷര്‍ട്ട് ആണെന്ന് തര്‍ക്കിക്കുയാണെന്നും ധനുഷ് പറയുന്നു. അച്ഛന്റേയും ചേട്ടന്റേയും അടിപിടി കണ്ട് ലിംഗ ധനുഷിന്റെ ചുമലില്‍ കയറി ഇരിക്കുന്നുണ്ട്. 2004 ൽ ആയിരുന്നു ധനുഷും രജനികാന്തിന്റെ മകളും വിവാഹിതരാകുന്നത്. മൂത്തമകന്‍ യാത്ര 2006 ലും ഇളയ ലിംഗ 2010 ല്‍ ജനിച്ചു.

Back to top button