Film News

ദൃശ്യത്തിലെ രോഹിത്തായി എത്തിയ ഈ താരം ധന്യയുടെ ആരാണെന്നറിയാമോ

നിരവധി സിനിമകൾ, സീരിയലുകൾ, സ്റ്റേജ് ഷോകൾ, വിവാദംജോൺ ധന്യ ദമ്പതികളെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. സ്‌ക്രീനിൽ ഒരുമിച്ചു നിന്നശേഷമാണ് ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്. അൽപ്പ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കുടുംബസദസ്സുകളുടെ സീതയായി ധന്യ മേരി വർഗീസ് മാറിയത്, അഭിയായി അനുരാഗത്തിലൂടെയാണ് അഭിനയത്തിലേക്ക് ജോൺ ജേക്കബ് മടങ്ങി എത്തിയത്.ഒരു വിവാദത്തിനും താരദമ്പതിമാരോടുള്ള മലയാളികളുടെ സ്നേഹം കുറയ്ക്കാൻ കഴിയില്ല എന്നതിന് ഉത്തമോദാഹരണമാണ് ധന്യയുടെയും, ജോണിന്റെയും ശക്തമായ തിരിച്ചുവരവ്. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം താങായും തണലായും നിന്നാണ് ഇരുവരും ഇപ്പോൾ ജീവിതത്തിന്റെ വിജയഗാഥ താണ്ടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ധന്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്

ധന്യ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്…

‘ദൃശ്യം 2’ കണ്ടതു മുതൽ കാത്തിരിക്കുകയായിരുന്നു എസ്തേറിന്‍റെ പിന്നാലെ ഷോര്‍ട് ഫിലിം എടുക്കാൻ നടന്ന രോഹതിനെ, ഞങ്ങളുടെ കുട്ടായിയെ (എന്‍റെ അനിയൻ ഇഗ്നേഷ്യസ് സി ജെ) ഒന്നു കണ്ടു കിട്ടാൻ. ഇന്നലെ അവനും ചാച്ചനും ആന്‍റിയും വീട്ടിൽ വന്നതോടെ പിന്നെ വേറൊന്നും നോക്കിയില്ല, നമ്മുടെ സ്റ്റാറിനെ പിടിച്ചുനിർത്തി 2 ഫോട്ടോ എടുത്തു. അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾകൂടി ക്യാമറയ്ക്ക് മുന്നിൽ എത്തി. കോളേജിൽ സ്റ്റാറായതിന്‍റെ ത്രില്ലിലാണ് ആശാൻ.

അടുതെന്താ പരിപാടിയെന്നു ചോദിച്ചപ്പോൾ ദൃശ്യം 2 ലെ പാട്ടിനു കോറിയോഗ്രഫി ചെയ്തു ഷൂട്ട് ചെയ്‌തു കഴിഞ്ഞു എന്ന് പറഞ്ഞുവെന്ന് ധന്യ.ഇനി അതു സോഷ്യൽമീഡിയയിൽ പോസ്റ്റാനുള്ള പരിപാടിയിലാണ് ആശാൻ. അതു എങ്ങനേലും ലാലേട്ടന്‍റെ മുന്നിലെത്തിക്കണം എന്നുള്ളതാണ് ആഗ്രഹം.. എന്താല്ലേ, പിള്ളേരെല്ലാം വേറെ ലെവൽ ആണെന്നെ. ചെറിയ വേഷമാണെങ്കിലും ഒരു വലിയ സിനിമയിലൂടെ തുടക്കം കിട്ടിയ കുട്ടായിക്ക് ചേച്ചിയുടെ ആശംസകള്‍. എല്ലാരുടെയും പിന്തുണ വേണം അനിയനെന്നും ധന്യ പറയുന്നു

ഭർത്താവും നടനുമായ ജോൺ ജേക്കബും ചിത്രങ്ങളിൽ ധന്യയ്ക്കും ഇഗ്നേഷ്യസിനും ഒപ്പമുണ്ട്.

Back to top button