ആറാട്ടിന്റെ സെറ്റിൽ വെച്ച് മോഹന്‍ലാല്‍ ശ്രദ്ധ ശ്രീനാഥിനോട് എന്തോ പറഞ്ഞു ?

അനേകം ആരാധകരുള്ള തെന്നിന്ത്യയുടെ താരസുന്ദരിയാണ് ശ്രദ്ധ ശ്രീനാഥ്. മലയാളത്തിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ സജീവമായി നില്‍ക്കുന്നത്. നീണ്ട കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് ശ്രദ്ധ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ആദ്യമായി ആറാട്ടിന്റെ സെറ്റില്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രദ്ധ. സെറ്റിലേക്ക് മോഹന്‍ലാല്‍ തന്നെ സ്വാഗതം ചെയ്തതിനെ കുറിച്ചാണ് താരം പറയുന്നത്. ‘ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു.ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാര്‍ എന്നോട് ആദ്യമായി പറഞ്ഞ വാക്കുകള്‍…എന്റെ ദിനം ധന്യമാക്കി’ – ശ്രദ്ധ ട്വിറ്ററില്‍ കുറിച്ചു.

പുലിമുരുകന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ കഥ ഒരക്ക ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.