Film News

കൈയിലെത്തിയ അവസരം തട്ടിക്കളഞ്ഞാണ് ദിലീപ് ആ ഭാഗ്യത്തെ തേടി പോയത്, വൈറലായി പോസ്റ്റ്

ദിലീപ് കാവ്യാ ജോഡികളുടെ റൺവേ എന്ന സിനിമ പിറന്നിട്ട് 17 വര്ഷം തികഞ്ഞിരിയ്ക്കുകയാണ്. ഇപ്പോഴാണ് റൺവേയ് കുറിച്ച് തോമസ് ജോർജ് പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് ശ്രദ്ധിയ്ക്കപ്പെടുന്നത്. ഫാൻസ്‌ പേജിലാണ് തോമസ് ജോർജ് കുറിപ്പ് പങ്കുവെച്ചിരിയ്ക്കുന്നത്.വാളയാർ പരമശിവത്തെ ഇപ്പോഴും ആരാധകർ ഓർത്തിരിയ്ക്കും. കാരണം ദിലീപ് ഹീറോയിസം കാണിച്ചു തുടങ്ങിയ ആദ്യ സിനിമ എന്ന് തന്നെ വേണം രുന്വയെ കുറിച്ച് പറയാൻ. അതുകൊണ്ട് തന്നെ ഇപ്പോഴും ആരാധകർക്ക് ആ ചിത്രം ഒരുപാട് ഇഷ്ടമാണ് എന്നാണ് കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണരൂപം :
.
“മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇൻഡസ്ട്രിയിൽ മാസ്സ് ചെയ്ത് ആൾക്കാർ ഒരു വലിയ സ്പേസ് ഉണ്ടാക്കി വച്ച കാലം അക്കാലത്ത് ആരു മാസ്സ് ചെയ്താലും അവരോട് കടപിടിക്കാൻ പറ്റില്ല എന്ന് എല്ലാ നടൻമാർക്കും അറിയാം. കോമഡി സിനിമകൾ കൊണ്ടും സ്റ്റാർഡോം ഉണ്ടാക്കാം വലിയ പിന്തുണ നേടി എടുക്കാം എന്ന് തെളിയിച്ച നടൻ ആണ് ദിലീപ്. എങ്കിലും ദിലീപ് എന്ന നടന്റെ എക്സ്ട്രീം ആയൊരു കഥാപാത്രം അതുവരെ വന്നിട്ടില്ലയിരുന്നു. ദോസ്തിൽ റോൾ ചെയ്തപ്പോൾ തന്നെ പലരും ദിലീപ് എന്ന നടനു അതും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന് ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. പെർഫെക്ട് അവസരത്തിനായി കാത്ത് നിൽക്കുബോൾ ആണ് റൺവേ എന്ന സിനിമ വീണു കിട്ടുന്നത്..

ചതിക്കാത്ത ചന്തു എന്ന സിനിമ ഉപേക്ഷിച്ചു ആണ് റൺവേയിലേക്ക് ദിലീപ് അടുക്കുന്നത്. അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിരനായകൻമാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്. തമിഴ് നാട്ടിൽ ഗില്ലി വഴി വിജയ് വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നതും ഇതേ സമയത്ത് തന്നെ ആണ്. ഇന്നത്തെ യൂത്തന്മാരുടെ പ്രായത്തിൽ ആണ് ദിലീപ് വാളയാർ പരമശിവം എന്ന കഥാപാത്രം ഹോൾഡ് ചെയ്തത്. ദിലീപ് എന്ന നടന്റെ സ്ട്രെങ്ത് വീക്ക്‌നെസ്സ് ഒക്കെ മനസ്സിലാക്കി ആണ് ജോഷി പടം നെയ്തെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്ന് കൂടി ആണ് റൺവെ.”

Back to top button