Big Boss

ഡിംപല്‍ ഭാലിന്റെ പിതാവ് അന്തരിച്ചു

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മത്സരാർത്ഥി ഡിംപല്‍ ഭാലിന്റെ പിതാവ് അന്തരിച്ചു. ഗായികയും ഈ സീസണിലെ ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന ലക്ഷ്മി ജയനാണ് വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ത്ത ശരി വെച്ച് ബിഗ് ബോസ് താരം മജ്‌സിയ ഭാനുവും രംഗത്ത് വന്നു . കഴിഞ്ഞ ദിവസമാണ് പിതാവ് അന്തരിച്ചത്. പനി ആയിരുന്നെങ്കിലും കൊവിഡ് ബാധിതന്‍ ആണോന്ന കാര്യത്തില്‍ വ്യക്തയില്ല.

ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഡിംപലിന്റെത്. പിതാവ് ഡല്‍ഹിയിലാണ്   അന്തരിച്ചതും. ഡിംപല്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വന്നതോടെ അമ്മയും സഹോദരിയും നാട്ടിലേക്ക് വരികയായിരുന്നു. പിതാവിനൊപ്പം മൂത്തസഹോദരിയായിരുന്നു ഉണ്ടായിരുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ പിതാവും മൂത്തസഹോദരിയും ആശംസ അറിയിച്ച് എത്തിയത് കാണിക്കുകയും ചെയ്തിരുന്നു.
പിതാവ് എന്നതിലുപരി തന്റെ ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹമെന്ന് പലപ്പോഴും പറയാറുള്ള ഡിംപലിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് പ്രിയപ്പെട്ടവര്‍. ബിഗ് ബോസിലായിരിക്കുമ്പോള്‍ പലതവണ പിതാവിനെ കുറിച്ച് തുറന്ന് സംസാരിച്ച താരം, പിതാവിനെ ടെലിവിഷനിലൂടെ കാണാന്‍ സാധിച്ചതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹം ലോകം മുഴുവന്‍ പിതാവിനെ കാണണം എന്നുള്ളതാണ്. അത് സാധിച്ചതില്‍ വലിയ സന്തോഷമാണെന്നാണ് അന്ന് ഡിംപല്‍ പറഞ്ഞത്.
. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛന്‍. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. . മൂന്ന് പെണ്‍മക്കളാണ് ഇവർക്ക് . ഇവരില്‍ ഏറ്റവും ഇളയകുട്ടിയാണ് ഡിംപല്‍.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്യാന്‍സര്‍ വന്ന് അതില്‍ നിന്നും മുക്തി നേടിയ ഡിംപലിന്റെ അതിജീവനത്തിന്റെ കഥ ബിഗ് ബോസിലൂടെ ആയിരുന്നു പ്രേക്ഷകർ . തുടക്കം മുതല്‍ ഏറെ വിജയ സാധ്യതയും ആരാധക പിന്‍ബലവും ഉണ്ടായിരുന്ന ഡിംപലും പിതാവിന്റെ വേര്‍പാടോട് കൂടി മത്സരത്തില്‍ നിന്ന് പുറത്ത് പോവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഈ വാര്‍ത്ത ഡിംപലിന് കനത്ത ആഘാതമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം ബിഗ് ബോസ് പാതി വഴിയില്‍ അവസാനിപ്പിച്ചത് പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഒരുപോലെ നിരാശയിലാക്കി. ഇത്തവണയും അപ്രതീക്ഷിത സംഭവങ്ങളാണ് ഷോ യില്‍ നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്താണ് ഭാഗ്യലക്ഷ്മിയുടെ മുന്‍ഭര്‍ത്താവ് മരിക്കുന്നത്. പുറത്തിറങ്ങിയിട്ട് വലിയ കാര്യമില്ലെന്ന് സൂചിപ്പിച്ച താരം അന്ന് പോയിരുന്നില്ല. എന്നാല്‍ ഡിംപല്‍ പുറത്ത് പോവുമെന്ന് തന്നെയാണ് അറിയുന്നത്.

Back to top button