അച്ഛന്റെ മരണവാർത്ത ഡിംപൽ ഭാൽ അറിഞ്ഞു ….

മോഡലും ബിഗ് ബോസ് മലയാളം സീസൺ ത്രീ താരവുമായ ഡിംപൽ ഭാലിന്റെ പിതാവ് സത്യവീർ സിങ് ഭാൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഡൽഹിയില്‍ വച്ചായിരുന്നു അന്ത്യം.
ഇപ്പോഴിതാ, പിതാവിന്റെ മരണ വിവരം ബിഗ് ബോസ് ഹൗസിനുള്ളിലുള്ള ഡിംപലിനെ അറിയിച്ചിരിക്കുകയാണ്.
കണ്‍ഫെഷന്‍ റൂമിലേക്ക് ഡിംപലിനെ വിളിപ്പിച്ചതിനു ശേഷം വീട്ടില്‍ നിന്നുമൊരു ഫോണ്‍ സന്ദേശം ഉണ്ടെന്ന് അറിയിക്കുന്നു. ഇത്രയും കേട്ടപാടെ അസ്വസ്ഥയായ ഡിംപല്‍ മുഖത്തിരുന്ന കണ്ണട വലിച്ചൂരി എടുത്തു. പപ്പ മരിച്ചു പോയി എന്ന് സഹോദരി തിങ്കള്‍ പറഞ്ഞപ്പോള്‍ ആദ്യം അതുള്‍ക്കൊള്ളാന്‍ ഡിംപലിന് സാധിച്ചില്ല. ആരാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പപ്പയാണെന്ന് പറഞ്ഞു. ഇതോടെ സങ്കടം നിയന്ത്രിക്കാനാകാതെ ഡിംപല്‍ പൊട്ടിക്കരഞ്ഞു.
ജീവിതത്തിൽ കാൻസർ ഉൾപ്പടെ പലതരം പ്രതിസന്ധികളെ അതിജീവിച്ചാണ് കരിയറില്‍ ഡിംപൽ മുന്നോട്ടു വന്നത്. തനിക്കു താങ്ങായി നിന്ന കുടുംബത്തെക്കുറിച്ച് ഡിംപ്ൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ ഡിംപ്ൾ പല തവണ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. പ്രശസ്ത മോഡലും നടിയുമായ തിങ്കൾ ഭാൽ ഡിംപലിന്റെ സഹോദരിയാണ്. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്.
അച്ഛന്റെ മരണം ഡിംപലിന് താങ്ങാനാകുന്നതിനുമപ്പുറം വേദനയായിരിക്കുമെന്നാണ് ഡിംപലിന്റെ സുഹൃത്തുക്കൾ പറയുന്നത്.