Big Boss

ഡിംപൽ ബാലിന്റെ അറിയ കഥകൾ

ബിഗ് ബോസ് സീസൺ 3 യിലെ  മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. കുടുംബമാണ് തൻറെ ശക്തി എന്ന് ആവർത്തിച്ചു പറയുന്ന ഡിംപലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ അച്ഛനായിരുന്നു. ഈ സീസണിൽ ‘ഷോയിലൂടെ’ ഏറ്റവും കൂടുതൽ ഫാൻസിനെ നേടിയ വ്യക്തിയാണ് ഡിംപൾ. ക്യാൻസർ സർവൈവർ ടാഗ് കൊണ്ടുവരുന്ന സെന്റിമെന്റ്സ്സ്വ  തനിക്  ആവിശ്യമില്ല എന്നും  വളരെ ഡിഫറെന്റായ  ഒരു സ്റ്റൈലും ആറ്റിറ്റ്യൂഡും ഗെയിമിലേക്ക് കൊണ്ടുവന്നതും ഡിംപലിൻ്റെ വിജയമായിരുന്നു. മലയാളീ പ്രക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു മത്സരാർഥി വേറെ ഇല്ലെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഡിംപൽ ഭാൽ കുട്ടികളുടെ സൈക്കോളജിസ്റ്റ് ആണ്.

12ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള മടങ്ങി വരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്നാണ് ഡിംപൽ പറയുന്നത്. വേദന എന്തെന്ന് അറിഞ്ഞിട്ടുള്ളതു കൊണ്ട് മറ്റുള്ളവരുടെ വേദനയും മനസിലാക്കാൻ സാധിക്കുമെന്നും ഡിംപൽ ബിഗ് ബോസിൽ വച്ച് വ്യക്തമാക്കിയിരുന്നു.

നിങ്ങൾ കാണുന്നതല്ല ഈ താനെന്നും ആരും ആരെയും കളിയാക്കരുതെന്നും ആരും കരയരുതെന്നും ജഡ്ജ് ചെയ്യരുതെന്നും ആണ് തുടക്കം മുതൽ തന്നെ ഡിംപലിന്റെ ബിഗ് ബോസ് വീട്ടിലെത്തിയ നാൾ മുതൽ താരം വ്യക്തമാക്കിയിരുന്നു. ജീവിതത്തിന് നമ്മളെ തളർത്താൻ പറ്റില്ലെന്നും നമ്മള് വേണം ജീവിതത്തെ തളർത്താൻ എന്നുമാണ് ഡിംപൽ വെളിപ്പെടുത്തിയിരിക്കുന്ന നിലപാട്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി അച്ഛൻറെ വേർപാടിനെ തുടർന്ന് ബിഗ്ബോസ് വീട് ഡിംപലിന് വിടേണ്ടി വരികയും ചെയ്തു. അവിടെ നിന്നിരുന്നെങ്കിൽ ഫൈനലിസ്റ്റ് മത്സരാർത്ഥികളിലൊരാളായിരുന്നു ഡിംപലും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഡിംപലിന് സംഭവിച്ചിരിക്കുന്നത്.

അതിനാൽ ഇനി ബിഗ്ബോസിലേക്ക് ഡിംപലിനൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം പപ്പയുടെ ആഗ്രഹം സാധിക്കാൻ ഡിംപു തിരികെ വരുമെന്ന് തന്നെയാണ് മറ്റൊരു വിഭാഗം പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതിനിടെ ഡിംപലിൻ്റെ മികവിനെ പറ്റിയുമൊക്കെ ചർച്ചകൾ പുരോഗമിക്കുകയാണ്.

നീളൻ മുടിയും കിടിലൻ സ്റ്റൈലുമായി ബിഗേബോസ് വീട്ടിലേക്ക് രണ്ടാമതായി കയറി വന്ന ഡിംപൽ ആദ്യ ദിവസം മുതൽ തൻ്റെ വേറിട്ട സാന്നിധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു. മോഡലും സ്റ്റൈലിസ്റ്റും സൈക്കോളജിസ്റ്റും ഓൻറർപ്രണറുമൊക്കെയായ ഡിംപൽ മിസ് പോണ്ടിച്ചേരിയും മിസ് ഡെൽഹിയുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് ആരാധകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ബിബി വീട്ടിലെ മത്സരാർത്ഥികളിലൊരാളായ ഋതു മിസ് ഇന്ത്യ ഫൈനലിസ്റ്റുമാരിലൊരാളായി മാറുകയും മിസ് ടാലൻ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത വിവരം പലപ്പോഴായി പറഞ്ഞപ്പോഴും ഡിംപൽ തൻ്റെ ഈ നേട്ടത്തെ പറ്റി പറഞ്ഞിട്ടില്ലെന്ന കാര്യമാണ് ആരാധകരൊക്കെ ഒരുപോലെ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വിവരം.

Back to top button