Big Boss

ഡിംപിളിന്റെ തിരിച്ചുവരവിന് പിന്നിലുള്ള നിഗൂഢതകൾ !

പുറത്ത് പോയ ഡിംപല്‍ തിരിച്ച് വരുമെന്നുള്ള ആരാധകരുകടെ പ്രതീക്ഷ തെറ്റിയില്ല. 88 -ാമത്തെ എപ്പിസോഡില്‍ ഡിംപല്‍ തിരികെ വരുന്നതായി ബിഗ് ബോസിന്റെ പ്രൊമോ വീഡിയോ ഇന്നലെ  പുറത്ത് വന്നിരുന്നു.. ഇതോടെ പല കളികളും മാറുമെന്ന സന്തോഷത്തിലാണ് പ്രേക്ഷകര്‍. മണിക്കുട്ടനും ഡിംപലും മറ്റൊരു വലിയ ശക്തിയായി മാറാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്.
ഇരുവരും പുറത്ത് പോയി തിരിച്ച് വന്നു എന്നത് മാത്രമല്ല അടുത്ത സൗഹൃദത്തിലുമായിരുന്നു. ഡിംപല്‍ തിരിച്ച് വന്നതോടെ ഇരുവരെയും കുറിച്ചുള്ള വാർത്തകൾ  സോഷ്യല്‍ മീഡിയയിൽ  നിറയുകയാണ്. ഡിംപിളിന്റെ തിരിച്ചുവരവിനെ അനുകൂലിച്ചും പ്രീതികൂലിച്ചും ഇപ്പോൾ പ്രേക്ഷകർ എത്തുന്നുണ്ട്മണിക്കുട്ടനെ വെച്ച് ഗെയിം കളിക്കുന്നത് ബിഗ് ബോസ് ആണെന്നും ഡിംപലിന്റെ തിരിച്ച് വരവ് വിജയത്തിലേക്ക് ആണെന്നും  ആരാധകർ  പറയുന്നു.
ഇനിയാണ് ഡിംപല്‍ ഏറ്റവും കൂടുതല്‍ ചലഞ്ച് ഫേസ് ചെയ്യാന്‍ പോകുന്നത്. ഡിംപലിന്റെ ഓരോ മൂവ്‌മെന്റ്‌സും ഇനി ആളുകള്‍ നോട്ട് ചെയ്യും.
കുല സ്ത്രീ ചമഞ്ഞാലും പ്രേമ നാടകം കളിച്ചാലും ഒകെ ഒരുപാട് ഫാന്‍സിനെ കിട്ടും എന്ന് അറിയാമായിരുന്നിട്ടും താന്‍ എങ്ങിനെ ആണോ അങ്ങനെ തന്നെ ഷോ ഇല്‍ നിന്ന ആളാണ് ഡിംപല്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി എടുത്ത പെണ്‍കുട്ടി കുടി ആണ്.
മണിക്കുട്ടനെ ടിആര്‍പി ക്കു വേണ്ടി ഉപയോഗിച്ചത് ബിഗ് ബോസ് തന്നെയാണ്. ഇനിയും ഇവിടെ നില്‍ക്കാന്‍ പറ്റില്ല, വീട്ടില്‍ പോണം എന്ന് പറയുന്ന ആദ്യത്തെ മത്സരര്‍ഥി അല്ല മണിക്കുട്ടന്‍. സിറ്റുവേഷന്‍ അനുസരിച്ചു പലരും മുൻപ്പ റഞ്ഞിട്ടും ഉണ്ട്. അവരെ ഒക്കെ വിളിച്ചു കൊണ്ട് പോയി കൗണ്‍സിലിങ് കൊടുക്കുന്നത് ബിഗ് ബോസ് സ്ഥിരം ചെയ്യുന്നതും ആണ്.. ബിഗ് ബോസിന് അന്ന് തന്നെ വേണേല്‍ മണിക്കുട്ടനെ തിരികെ വിടാമായിരുന്നു . ഇതൊന്നും പ്രേക്ഷകര്‍ കാണില്ലാരുന്നു. മനഃപൂര്‍വം ടിആര്‍പി ക്ക് വേണ്ടി മണിക്കുട്ടന്റെ പോക്കും വരവും ആഘോഷമാക്കിയ ആളാണ് ബിഗ് ബോസ്.
100 ദിവസം നില്‍ക്കണം എന്ന് ഒരു നിയമവും ബിഗ് ബോസില്‍ ഇല്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒപ്പമുള്ള ആള്‍ ജയിക്കും. ഫൈനലില്‍ വോട്ട് മാത്രമാണ് മാനദന്ധം. ഇംഗ്ലീഷ് ,ഹിന്ദി, തമിഴ് ബിഗ് ബോസില്‍ ഒക്കെ 75 ആം ദിവസവും വൈല്‍ഡ് കാര്‍ഡ് വന്നിട്ടുണ്ട്. ക്വിറ്റ് ആയി പോയവരും ബിഗ് ബോസ് പറഞ്ഞു വിട്ടവരും വിന്നര്‍ ആയിട്ടുണ്ട്. നോമിനേഷനില്‍ വരാതെ ഗ്രൂപ്പിസം കളിച്ചു ഒരു കണ്ടെന്റും ഉണ്ടക്കാതെ അവിടെ കടിച്ചു തൂങ്ങി കിടന്നാലൊന്നും പ്രേക്ഷക ശ്രദ്ധ നേടില്ല.
സജ്ന ഫിറോസിനെ തിരികെ കൊണ്ട് വരാന്‍ അവരുടെ ഫാന്‍സ് പറയുന്നില്ലേ, ഏതേലും കാരണവശാല്‍ കിടിലമോ മാറ്റാരെങ്കിലോ പുറത്തയാള്‍ ബ്രിങ് ബാക്ക് ഹാഷ്ടാഗ് ഇടാറില്ലേ. ഇനിയെങ്കിലും മനസിലാകൂ ജനങ്ങള്‍ കൂടെയുള്ള അള്‍ ആണ് ജയിക്കുന്നത്. പുറത്തെ കളി കണ്ടു ഡിംപല്‍ വന്നാലും ഇനിയുള്ള ദിവസങ്ങളില്‍ ഡിംപല്‍ ആകും അവിടെ ഏറ്റവും ബുദ്ധിമുട്ടോടെ ഗെയിം കളിക്കാന്‍ പോകുന്നതെന്നും ആരാധകന്‍ പറയുന്നു.

buy visio professional 2019

Back to top button