Celebraties

റിയാലിറ്റി ഷോയിലൂടെയെത്തി സിനിമാലോകത്തെ മിന്നുന്ന താരമായ ഈ പെൺകുട്ടിയെ മനസ്സിലായോ ?

മോളിവുഡ് സിനിമാ രംഗത്തിലെ വളരെ മികച്ച  യുവനടിമാരില്‍ ശ്രദ്ധേയ താരസുന്ദരിയാണ്  സാനിയ ഇയ്യപ്പന്‍. പ്രേക്ഷകർ ഏറ്റെടുത്ത ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിട്ടാണ് സാനിയ ആദ്യമെത്തിയത്. അതിന് ശേഷം അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞ നടിയാണ് സാനിയ. ഇപ്പോളിതാ സാനിയയുടെ ഒരു ചെറുപ്പകാല ചിത്രമാണ് ജനശ്രദ്ധ കവരുന്നത്. ഒരു പ്രത്യേകത എന്തെന്നാൽ സാനിയ തന്നെയാണ് ഈ  ചിത്രം പങ്കുവച്ചിരിക്കുന്നതും  അമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞ് സാനിയയെയും ചിത്രത്തില്‍ കാണാം.

Saniya iyappan
Saniya iyappan

ഏറെ ആരാധക പ്രീതി നേടിയ ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ സാനിയ ആ ഷോയില്‍ സെക്കന്റ് റണ്ണര്‍ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷ തല്‍വാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചാണ് സിനിമയില്‍ ശ്രദ്ധ നേടുന്നത്. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ക്വീന്‍ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്.

 

saniya iyappan.actress
saniya iyappan.actress

പ്രേതം 2, ലൂസിഫര്‍, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം തന്നെ വളരെ മികച്ച അഭിനയമികവാണ് താരം കാഴ്ചവെച്ചത്. അതെ പോലെ തന്നെ മലയാളത്തിന്റെ വിസ്‌മയ നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രമായിയെത്തിയ ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലാണ് സാനിയ എത്തിയത്. ഈ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Back to top button