ഈ കാശ്മീരി പെൺകുട്ടിയെ മനസ്സിലായോ ?

ക്വീൻ എന്ന മലയാളസിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സ്റ്റൈലിസ്റ്റ് നടിയാണ് സാനിയ ഇയ്യപ്പൻ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തി ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് സാനിയ. നാടന്‍ ലുക്കിലും സ്റ്റൈലിഷ് വേഷങ്ങളും ഒരുപോലെ താരത്തിന് ഇണങ്ങാറുണ്ട്.

ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് കശ്മീരി സുന്ദരിയായുള്ള സാനിയയുടെ വേഷപ്പകര്‍ച്ചയാണ്. ജമ്മു കശ്മീരിലേക്കുള്ള യാത്രയ്ക്കിടയിലാണ് അവിടത്തെ പരമ്ബരാഗത വേഷം താരം പരീക്ഷിച്ചത്.

കശ്മീരി പെണ്‍കുട്ടിയെപ്പോലെ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പ് ഫ്രീ ലുക്കിലും അതീവ സുന്ദരിയാണ് സാനിയ. കശ്മീര്‍ ഡയറീസ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൂടാതെ മഞ്ഞു മലയില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവവെച്ചിട്ടുണ്ട്. ലോങ് ജാക്കറ്റും ബൂട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. ജിക്സനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.