Malayalam Article

അമിതമായി മദ്യപിക്കുന്നവർ അറിയണം: സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് വീട് വാങ്ങിയ കഥ

വിസ്കി വിറ്റാൽ വീടും കിട്ടും

അമിത മദ്യപാനം കാരണം കടംകയറി സ്വന്തം കിടപ്പാടം വില്‍ക്കുന്നവര്‍ അറിയണം, ഈ യുവാവിന്റെ കഥ. ഓരോ പിറന്നാളിനും ഇംഗ്ലണ്ടിലെ ടോണ്‍ടണ്‍ സ്വദേശിയായ യുവാവ് മാത്യു റോബ്സണിന് പിതാവ് സമ്മാനമായി നല്‍കിയത് 18 വര്‍ഷം പ്രായമുള്ള മക്കലന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയാണ്. ഇങ്ങനെ ലഭിച്ച 28 വര്‍ഷമായി ലഭിച്ച 28 കുപ്പി വിസ്കിയുടെ അപൂര്‍വശേഖരം വിറ്റഴിച്ച്‌ മകന്‍ വാങ്ങിയത് സ്വന്തമായി ഒരു വീടാണ്.

father and son new
father and son new

ജന്മദിനത്തിന്  മകന് അച്ഛൻ  മദ്യം സമ്മാനമായി നല്‍കുക എന്നത് നല്ലതല്ല . എന്നാല്‍, ഒരിക്കലും തുറക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് പീറ്റ് കുപ്പികള്‍ സമ്മാനമായി നല്‍കിയത്. 1992ലാണ് മാത്യു റോബ്‌സണ്‍ ജനിച്ചത്.

ഓരോ ജന്മദിനത്തിന്  മകന് സമ്മാനമായി നല്‍കാന്‍ 18 വര്‍ഷം പഴക്കമുള്ള മക്കലന്‍ സിംഗിള്‍ മാര്‍ട്ട് വിസ്കിയുടെ 28 കുപ്പികള്‍ക്കുമായി 64 കാരനായ പീറ്റ് ചെലവഴിച്ചത് 5000 പൗണ്ട്. അപൂര്‍വ വിസ്കിയുടെ ഇത്രയും ദീര്‍ഘകാലത്തെ തുടര്‍ച്ചയായ ശേഖരം അത്യപൂര്‍വമായതിനാല്‍ മൂല്യം 40,000 പൗണ്ടായി (ഏകദേശം 39 ലക്ഷം രൂപ) ഉയര്‍ന്നു.

son father
son father

മാത്യുവിന്റെ ജനനം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചുകൊണ്ടായിരുന്നു പീറ്റ് ആദ്യ കുപ്പി വാങ്ങിയത് (1974 വിന്റേജ്). 18 വര്‍ഷം പ്രായമുള്ള വിസ്കി ഓരോ പിറന്നാളിനും വാങ്ങി സമ്മാനിച്ചാല്‍ 18ാം പിറന്നാള്‍ ആകുമ്ബോള്‍ അതൊരു വലിയ കൗതുകമാകുമല്ലോ എന്നു വിചാരിച്ചാണ് താന്‍ ഇതു തുടങ്ങിയതെന്ന് പീറ്റ് പറയുന്നു.

Back to top button