ദൃശ്യം 2 വിന് ശേഷം ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ആശ ശരത് ഒളുവിലോ? !!

ഇന്ന് മലയാളക്കരയാകെ സംസാര വിഷയമാണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ ദൃശ്യം 2.. ആദ്യ ഭാഗം പോലെത്തന്നെ രണ്ടാംഭാഗവും സൂപ്പർ ഹിറ്റായിരിക്കുകയാണ് … സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ അതിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ചുകൊണ്ടുള്ള വാർത്തകളും പോസ്റ്റുകളുമാണ്… ജീത്തു ജോസഫിന്റെ കഥ പറച്ചിനൊപ്പം ചിത്രത്തിലെ ചെറുതും വലുതുമായ താരങ്ങളുടെ അഭിനയവും നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്. അതിൽ ഏറ്റവും മുന്നിൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് ആശ ശരത്. കൊല ചെയ്യപ്പെട്ട വരുണിന്റെ അമ്മയായ ഐജി ഗീത പ്രഭാകറിന്റെ വേഷം ആശ മികവുറ്റതാക്കിയിരുന്നു. ആശയുടെ സിനിമ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി ദൃശ്യത്തിലെ ഗീത പ്രഭാകര്‍ മാറുകയും ചെയ്തു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പൊലീസ് വേഷം അഴിച്ചുവെച്ച ഗീത പ്രഭാകറായാണ് ആശ എത്തുന്നത്. മകന്റെ കൊലപാതകിയെ കണ്ടുപിടിക്കണമെന്ന വാശിയോടെ നാട്ടില്‍ തിരിച്ചെത്തിയ അവര്‍ മോഹന്‍ലാലിന്റെ ജോര്‍ജ് കുട്ടിയുടെ മുഖത്തടിക്കുന്ന സീനാണ് രണ്ടാം ഭാഗത്തിലെ ആശയുടെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തുന്നത്. മോഹന്‍ലാലിന്റെയും ആശ ശരത്തിന്റെയും ടൈമിംഗും പെര്‍ഫക്ഷനും ഇഴ ചേര്‍ന്ന സീന്‍ ആരെയും ഒന്ന് ഞെട്ടിക്കും, പ്രത്യേകിച്ച് മോഹന്‍ലാല്‍ ആരാധകരെ…. ശരിക്കും ലാലേട്ടനെ അടിച്ചോ എന്നതുള്‍പ്പെടെ ആളുകള്‍ ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. മോഹന്‍ലാലിനെ താന്‍ അടിക്കാനോ എന്ന് ആശ ശരത്തും മറുപടി നല്‍കിയിരുന്നു. ഇന്നലെ, ഒരു വീട്ടമ്മയുടെ പ്രതികരണം ആശ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹോ.. ആ അവളുടെ പേരെന്നാ… ഡാന്‍സുകാരത്തി… എനിക്കൊരെണ്ണം കൊടുക്കാന്‍ തോന്നി… ആ ഡാന്‍സുകാരത്തിയുടെ പേരെന്നാ… എന്നിങ്ങനെയായിരുന്നു വീഡിയോയിലെ സംഭാഷണം. പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ? എന്ന തലവാചകത്തോടെയായിരുന്നു ആശ വീഡിയോ പങ്കുവെച്ചിരുന്നത്.
ഇന്ന് മറ്റൊരു വീഡിയോയാണ് താരം ഫേസ്ബുക്കില്‍ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി എന്നാണ് വീഡിയോയുടെ തലക്കെട്ട് . തമിഴ്‌നാട്ടിലെ ഏതോ സ്റ്റീല്‍ക്കടയില്‍ ഇഡ്ഡലി പാത്രം വാങ്ങാനെത്തിയ ആശ ശരത്തിനെ ആരാധകരിലൊരാള്‍ വിഡിയോയിൽ പകര്‍ത്തിയിരിക്കുകയാണ്. ‘ലാലേട്ടന്‍ ഫാന്‍സ് തപ്പിനടക്കുന്ന ഐജി ഗീത പ്രഭാകറിനെ തമിഴ്‌നാട്ടില്‍ കണ്ടുകിട്ടിയിട്ടുണ്ട്. കാണിച്ചുതരാം… ഇവിടെ ഇഡ്ഡലി പാത്രം വാങ്ങാനെത്തിയതാണെന്ന് തോന്നുന്നു. ഒളിച്ചുനടക്കുകയാണോ കേരളത്തില്‍നിന്ന്’ എന്നാണ് വീഡിയോയില്‍ പറയുന്നത്. ചിരിച്ചുകൊണ്ട് ആശ ശരത് അതിനോട് പ്രതികരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.. …
ഗീത പ്രഭാകർ എന്ന കഥാപാത്രത്തോട് പ്രേക്ഷകരുടെ ഈ വെറുപ്പ്….. അത് തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ വിജയമെന്നും ആശ പറയുന്നു… അവർ അത്രയും ആ കഥാപാത്രത്തെ വെറുക്കുന്നത് അത്രയും ആഴത്തിൽ എനിക്കത് അവരിൽ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവല്ലേ എന്നും താരം ചോദിക്കുന്നു.. ഇനി ദൃശ്യത്തിന്റെ മൂന്നാം ഭാഗം എത്തുന്നു എന്ന് സംവിധായകൻ അറിയിച്ചുകഴിഞ്ഞു… കണ്ടതിനേതാക്കൾ മനോഹരം ഇനി കാണാൻ ഇരിയ്ക്കുന്നത് എന്നാണ് ഇപ്പോൾ ആരധകർ പറയുന്നത്…