CelebratiesFilm News

അന്ന് ഒരു തമിഴ് പാട്ടിൽ അഭിനയിച്ചതിനാണ് എല്ലാവരും എന്നെ ഇങ്ങനെ പറഞ്ഞത്

കുറച്ചു ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാരും എന്നെ തള്ളിപ്പറയാൻ തുടങ്ങി

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്‍സിബ ഹസന്‍. മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രം ദൃശ്യമാണ് ഹൻസിബയെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാക്കിയത്.. ചിത്രത്തിൽ മോഹൽലാലിന്റെ മകളായി എത്തിയ താരം മികച്ച അഭിനയമാണ് ചിത്രത്തിൽ കകാഴ്ചവച്ചത്.. കൂടാതെ മറ്റ് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. അന്‍സിബയുടേതായി ഇനി അടുത്ത ചിത്രം എന്ന് പറയുന്നത് ദൃശ്യം2 ആണ്. ആരധകർ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2 എന്നാല്‍ ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ താന്‍ ഇനി ഒരിക്കലും ചെയ്യില്ല എന്ന് തുറന്ന് പറയുകയാണ് അന്‍സിബ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാളത്തിനു പുറമെ തമിഴിലും താരം അഭിമാനിച്ചിരുന്നു അവിടെ തനിക്ക് നേരിടേണ്ടിവന്ന ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് താരം…. തമിഴില്‍ ഒരു പാട്ടു സീനില്‍ എല്ലാ നടിമാരെയും പോലെ  താൻ കുറച്ച് ഗ്ലാമറസ് ആയി ഡ്രസ്സ് ധരിച്ച്‌ ഡാന്‍സ് ചെയ്തപ്പോള്‍ അത് തന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് അത്ര അധികം ഇഷ്ടപ്പെട്ടിരുന്നില്ലയെന്നും . തന്നെ മലയാളി പ്രേക്ഷകർ ഇപ്പോൾ ലാലേട്ടന്റെ മകൾ എന്ന രീതിയാണ് കാണാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ താൻ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല എന്നും അൻസിബ പറയുന്നു… അതുമാത്രമല്ല ഗ്ലാമര്‍ വേഷങ്ങള്‍ താൻ ചെയ്‌തെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു യെന്നും കൂടാതെ താൻ പഠിച്ചത് ഇസ്ലാമിക സ്‌കൂളിലായതുകൊണ്ട് തന്നെ വസ്ത്രധാരണമെല്ലാം അങ്ങനെയായിരുന്നു അതുകൊണ്ട് സിനിമയില്‍ വന്നപ്പോള്‍ പലരും ഞെട്ടി.

സിനിമ ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കലും സിനിമ നടിയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ ഇനി ചെയ്യില്ലെന്ന് തീരുമാനിചിരിക്കുകയാണ് യെന്നും അൻസിബ പറയുന്നു… അതുമാത്രമല്ല താനൊരു മുസ്ലിം കുടുംബത്തിൽ നിന്നും വന്നിട്ടുള്ള ആളാണ് അതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ടെന്നും താരം പറയുന്നു… അതുമാത്രമല്ല ഞാന്‍ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ആ ഞാന്‍ എങ്ങനെ ആങ്കറിംഗ് ചെയ്‌തെന്ന് പലരും തന്നോട് ചോദിക്കാറുണ്ട് എന്നും താരം പറയുന്നു…..

നാലു വര്‍ഷമായി താൻ സിനിമ ചെയ്തിരുന്നില്ല. മലയാളി പ്രേക്ഷകര്‍ പോലും തന്നെ മറന്നു കാണും. ഇനി സിനിമ ചെയ്യുന്നില്ല യെന്ന തീരുമാനത്തില്‍ എത്തി നില്‍ക്കുമ്ബോഴായിരുന്നു ജീത്തു സാറിന്റെ ആ വിളി എത്തിയത്. ദൃശ്യം 2 വരുന്നു, അടുത്ത മാസം ഷൂട്ട് എന്നായിരുന്നു ആ വിളിയുടെ ഉള്ളടക്കം. ആ ഫോൺ കോൾ വന്നപ്പോൾ തന്നെ ഞാൻ ഒരുപാട് സന്തോഷിച്ചുയെന്നും.. കൂടാതെ ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നൊരാളാണ് താൻ അതുകൊണ്ടുതന്നെ അവിടുന്നുള്ള അനുഗ്രഹമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും നിമിത്തമായത് എന്ന് വിശ്വസിക്കുന്നു യെന്നും കൂടാതെ സിനിമയിലേക്കുള്ള ഈ തിരിച്ചുവരവും ആ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അന്‍സിബ തുറന്ന് പറയുന്നു……

Back to top button