എംഡിഎംഎ കേസിൽ വിട്ടയച്ച യുവതിയെ വീണ്ടും വിളിച്ചു വരുത്തി ചോദ്യംചെയ്യൽ ആരംഭിച്ചു എക്സ്സൈസ് .

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി പിടികൂടിയ സംഘത്തില്‍ നിന്നും വിട്ടയച്ച ചേർത്തല സ്വദേശിയായ യുവതിയെ എക്‌സൈസ് സംഘം വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചു .ഇവരെ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ നെല്‍സന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ് .യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച ശേഷം ഇവരുമായി അടുത്ത ബന്ധം എന്ന് തോന്നുന്ന സുഹൃത്തുക്കളെയും എക്‌സൈസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി.
കൊച്ചിയിലെ സ്വകാര്യ വ്യെക്തിയുടെ ഉടമസ്ഥതയിലുള അപാര്‍ട്ട്മെന്റില്‍ ലഹരിമരുന്ന് സംഘം താമസിച്ചു കച്ചവടം നടത്തിവരുവായിരുന്നു . ഇവുടുത്തെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് ചേര്‍ത്തല സ്വദേശിനിയായ യുവതി ഇവിടെ വന്ന് താമസിച്ചതിന്റെ തെളിവ് ലഭിച്ചത് .എക്സ് സൈസ് യുവതിയുടെ വിശദമായമൊഴിയെടുത്തുകൊണ്ടിരിയ്ക്കുകയാണ് സംഭവത്തിൽ പങ്കുള്ളതായി എന്തെങ്കിലും തെളിവ് ലഭിച്ചാൽ പ്രതിചേര്‍ക്കും.
ഈ പറയപ്പെടുന്ന യുവതിയും മൂന്ന് യുവാക്കളുംകൂടിച്ചേർന്ന് ചെന്നൈയില്‍ നിന്ന് കാറില്‍ ലഹരിമരുന്ന് കടത്തിക്കൊണ്ട് എന്നാണ് എക്സ് സൈസ് സംഘത്തിന് ലഭിച്ച വിവരം തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത് . പിടിയിലായ മറ്റൊരു യുവതിയോടൊപ്പം ലഹരിമരുന്ന് ഇവര്‍ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൊച്ചി നഗരത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടും കച്ചവടവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെ തന്നെ ചില അപ്പാര്‍ട്ട്മെന്റുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു. ലോക്ഡൗണ്‍ മറപറ്റി ഇവിടെ ലഹരിമരുന്ന് ഇടപാട് നടന്നതായാണ് സൂചന.