മമ്മൂട്ടിക്ക് ജോഷി! ദുൽഖറിന് അഭിലാഷ് ജോഷി! തലമുറകൾ നീളുന്ന ഗാഢ സൗഹൃദത്തിന് സാക്ഷി ആകാൻ ഒരുങ്ങി സിനിമ ലോകം.

മാതാപിതാക്കള്‍ക്ക് പിന്നാലെയായി അവരുടെ മക്കളും സിനിമയിലേക്ക് എത്താറുണ്ട്. തുടക്കത്തില്‍ താരപുത്രന്‍, താരപുത്രി ഇമേജുകള്‍ ഇവർക്ക് സഹായകമാവാറുണ്ടെങ്കിലും പിന്നീട് സ്വന്തമായ ഇടം നേടിയെടുക്കാറുണ്ട് എല്ലാവരും. മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ ജോഷിയുടെ മകനും സ്വന്തം ചിത്രവുമായെത്തുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനാവുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ജോഷിയുടെ മകൻ സംവിധായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ നായകനാകുന്നത് തലമുറകൾ നീളുന്ന ഗാഢസൗഹൃദത്തിന്റെ മനോഹരമായ കാഴ്ചയാണ്.. കൂടാതെ താരപുത്രൻമാരുടെ ഈ അപൂർവ്വ സംഗമത്തിൽ ആരാധകർക്കും വളരെയേറെ ആകാംഷയും പ്രതീക്ഷയും ഉണ്ട്…ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയായ way farer ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്തിടെയായിരുന്നു ദുല്‍ഖര്‍ സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. താരപുത്രന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം നിര്‍മ്മിച്ചത് way farer ആയിരുന്നു..
മമ്മൂട്ടിക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായയകനാണ് ജോഷി. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം സൂപ്പര്‍ഹിറ്റ് സിനിമകളായിരുന്നു പിറന്നത്. ഇവരുടെ മക്കള്‍ ഒരു സിനിമയ്ക്കായി ഒരുമിക്കുമ്പോള്‍ അത് ഏറെ സന്തോഷമുള്ള കാര്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം.. തിരുവനന്തപുരത്ത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിലഭിനയിച്ച് വരികയാണ് ദുൽഖർ സൽമാൻ. ഏപ്രിൽ ആദ്യവാരം സല്യൂട്ടിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ഷിഫ്ട് ചെയ്യും. കാസർകോട് മൂന്ന് ദിവസത്തെ ചിത്രീകരണത്തോടെ പൂർണമാകുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ളാൻ. ബോബി – സഞ്ജയ് രചന നിർവഹിക്കുന്ന സല്യൂട്ട് നിർമ്മിക്കുന്നതും വേ ഫെയറർ ഫിലിംസാണ്.