Film News

നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയാകുന്നു, താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിമാനത്തിലൂടെ മലയാള സിനിമയില്‍ ലാന്റ് ചെയ്ത താരമാണ് ദുര്‍ഗ കൃഷ്ണ. വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ ആണ് താരം തന്റെ പ്രണയം പുറത്ത് വിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ദുര്‍ഗ. ഇതിനിടെയാണ് തന്റെ പ്രണയവും താരം വെളിപ്പെടുത്തിയത്.കാമുകന്റെ പേര് എന്താണെന്നായിരുന്നു ഒരു ചോദ്യം. ഇതിന് താരം തന്റെ കാമുകന്‍ അര്‍ജുന്‍ രവീന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു. നാല് വര്‍ഷമായി പ്രണയിക്കുന്നുവെന്നും അര്‍ജുന്‍ തനിക്ക് ലെെഫ് ലെെന്‍ ആണെന്നും ദുർഗ പറഞ്ഞിരുന്നു. അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും ദുര്‍ഗ പങ്കുവെച്ചിട്ടുണ്ട്.

പിന്നാലെ താരത്തിനും കാമുകനും ആശംസകള്‍ നിരവധി പേരാണ് എത്തിയത്.ദുര്‍ഗ വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹം കഴിക്കാന്‍ പോകുന്ന ദിവസത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും ഔദ്യോഗികമായി പങ്കുവെച്ചത്. 2021 ഏപ്രില്‍ അഞ്ചിനാണ് ദുര്‍ഗയും അര്‍ജുനും തമ്മിലുള്ള വിവാഹം.

സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ചിത്രങ്ങളില്‍ കൈയിലും മുഖത്തുമെല്ലാം ചായങ്ങള്‍ പൂശി സന്തോഷത്തോടെ ചിരിച്ച് ഉല്ലസിച്ച് നില്‍ക്കുകയാണ് ദുര്‍ഗ. ഒപ്പം പ്രിയതമനൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ കൂടി പങ്കുവെച്ചിരുന്നു. എന്നാല്‍ തങ്ങളിരുവരും ചേര്‍ന്ന് നിര്‍മ്മിക്കാന്‍ പോകുന്ന സ്വര്‍ഗലോകത്തെ കുറിച്ചും ഒന്നിച്ചുള്ള ജീവിതം എങ്ങനെ ആയിരിക്കണമെന്നുമൊക്കെ ചിത്രങ്ങള്‍ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ ദുര്‍ഗ പറയുന്നുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് എത്തിയിരിക്കുന്നത്

Back to top button