Local News

കോവിഡ് സെന്ററിൽ നിരീക്ഷണത്തിലിരുന്ന യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി, ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കോവിഡ് സെന്ററിൽ ഉണ്ടായിരുന്ന യുവതിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ് ചെയ്തു, സെന്ററിൽ ഉണ്ടായിരുന്ന യുവതി കുളിക്കുന്ന സമയത്ത് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനാണ് ഡിവൈഎഫ്‌ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്, പെൺകുട്ടി കുളിക്കാൻ പോയ സമയം ഇയാൾ പെൺകുട്ടിയെ നിരീക്ഷിക്കുകയും പിന്നീട്  വീഡിയോ പിടിക്കുകയും ആയിരുന്നു,

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു രോഗികളാണ് പ്രതിയെ പിടികൂടിയത്. കോവിഡ് ചികിത്സയിലായതിനാല്‍ ഇയാളെ ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കുളിമുറിയുടെ മുകള്‍ഭാഗത്തുകൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ശാലു ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു

Back to top button