നിങ്ങളുടെ ഈസ്റ്റർ ദിനം ഭക്തി സാന്ദ്രമാക്കാൻ മനോഹരമായൊരു ഭക്തി ഗാനം!

നിങ്ങളുടെ ഈസ്റ്റർ ദിനത്തെ ഭക്തി സാന്ദ്രമാക്കാൻ മനോഹരമായായൊരു ഭക്തി ഗാനം എത്തിയിരിക്കുന്നു. ഈസ്റ്റർ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ഗാനം വളരെ പെട്ടന്ന് തന്നെ ഭക്തരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങൾ ആണ് ഇതിനോടകം തന്നെ പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാനം പുറത്ത് വിട്ടതെങ്കിൽ തന്നെയും നിരവധി പേരാണ് ഇതിനോടകം തന്നെ ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്. ബി ഫോർ മലയാളം യൂട്യൂബ് ചാനലിൽ കൂടിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സത്യജിത്തും ഷബ്‌ന അൻഷാദും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.
ജിബു തോമസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ഡി ഓ പി ഒരുക്കിയിരിക്കുന്നത് ലെജിൻ ഫിലിപ്പ്, മാത്യു വര്ഗീസ്, രാജേഷ് ഗോപാൽ എന്നിവർ ചേർന്നാണ്. സത്യജിത്ത് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫ്യൂച്ചർ വർക്സ് മീഡിയ ആണ് എഡിറ്റിംഗും ഗ്രാഫിക്‌സും ഡിസൈനും ഒരുക്കിയിരിക്കുന്നത്. ഗാനം കേൾക്കാം,