National News

10 തവണ ഓക്‌സിജന്‍ ബോട്ടില്‍ ഇല്ലാതെ എവറസ്​റ്റ് കീഴടക്കിയ ആങ് റിത ഷേര്‍പ അന്തരിച്ചു ​

നേപ്പാളിലെ  കാഠ്​മണ്ഡു സ്വദേശിയായ ഷേര്‍പ ‘സ്​നോ ലെപ്പേര്‍ഡ്​’ എന്ന പേരിലാണ്​ അറിയപ്പെട്ടിരുന്നത്​. ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കി ഗിന്നസ്​ റെക്കോര്‍ഡ്​ നേടിയെടുത്തു.

evr
evr

 

കാഠ്മണ്ഡുവില്‍ വെച്ച്‌ കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആങ് റിത ഷേര്‍പ മരണത്തിന് കീഴടങ്ങിയത്.സാഹസികത കാരണം ‘സ്നോ പുള്ളിപ്പുലി’ എന്ന് വിളിപ്പേരുള്ള റിത കരൾ തകരാറുൾപ്പെടെ വിവിധ രോഗങ്ങളാൽ വലഞ്ഞിരുന്നു. കാഠ്മണ്ഡുവിലെ വസതിയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്.സോലുഖുംബുവിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച റീത്ത, നേപ്പാളിലെ പർവതാരോഹണത്തിലെ ഒരു ഭീമനായിരുന്നു, രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.

AngRitaSherpa
AngRitaSherpa

1983 ലാണ്​ ഷേര്‍പ ആദ്യമായി എവറസ്​റ്റ്​ കീഴടക്കിയത്​. 1983 മുതല്‍ 1996 വരെയുള്ള കാലത്ത്‌ 10 തവണയോളം ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ തന്നെ എവറസ്റ്റ് കൊടുമുടി കയറി. ഓക്​സിജന്‍ ബോട്ടിലില്ലാതെ ഏറ്റവും കൂടുതല്‍ തവണ എവറസ്​റ്റ്​ കയറിയ വ്യക്തിക്കുള്ള​ ഗിന്നസ് ലോക റെക്കോര്‍ഡ്​ ലഭിച്ചത്​ 2017ലാണ്​.

1987 ലെ മഞ്ഞുകാലത്തും ഓക്‌സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റി​െന്‍റ 8.848 കിലോമീറ്റര്‍ ഉയരവും കീഴടക്കി ആങ്​ റിത ഷേര്‍പ റെക്കോര്‍ഡിട്ടു. ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം.

Back to top button

buy windows 11 pro test ediyorum