അവർ പറയുന്നത് വിശ്വസിച്ചു ഞാൻ കാശ് കൊടുക്കും , പിന്നീടാണ് അവരുടെ സ്വാഭാവം മനസിലാകുന്നത് ഐറിൻ!!

മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി നടിയാണ് ഐറിൻ. താരം നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചു. സീ കേരളത്തിലെ പ്രേക്ഷരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ‘മനം പോലെ മാഗല്യം’. ഈ പരമ്പരയിലൂടെ ആണ് താരം പ്രേഷകരുടെ മനസിൽ ഇടം പിടിച്ചതും. ഇപ്പോൾ ഐറിൻ തന്റെ ജീവിതത്തിൽ ഉണ്ടായ മോശ അനുഭവങ്ങൾ തുറന്നു പറയുകയാണ്. താൻ ഒരുപാടു വിശ്വസിച്ചവരിൽ നിന്നും തനിക്കു ഒരുപാടു ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ജിവിതത്തിൽ താൻ അടുത്ത വിശ്വസിച്ചവരാണ് തന്നെ പറ്റിച്ചിട്ടുള്ളത്, കൂടുതലും സാമ്പത്തിക ഇടപാടുകൾ ആയിരുന്നു. പലപ്പോഴും പലരും തങ്ങളുടെ സങ്കടങ്ങൾ പറഞ്ഞു തന്റെ കൈയിൽ നിന്നും പൈസ വാങ്ങും എന്നാൽ തിരിചു ചോദിച്ചാൽ അവർ തന്നോട് ഒരു പരിചയവും ഇല്ലത്താ രീതിയിൽ പെരുമാറും. താൻ ഫോൺ വിളിച്ചാൽ പോലും അവർ എടുക്കില്ല. പലരും തന്നെ പറ്റിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. സ്ത്രീകളായിരിക്കും തന്നെ പലപ്പോഴും ഇങ്ങനെ പറ്റിച്ചത് എന്നും താരം പറയുന്നു.ഹോസ്പിറ്റൽ കേസ് പറഞ്ഞായിരിക്കും അവർ എന്നോട് കാശ് വാങ്ങുന്നത് .അവർ പറയുന്നത് വിശ്വസിച്ചു ഞാൻ പൈസ കൊടുക്കും എന്നാൽ പിന്നീടാണ് അറിയുന്നത് അവരുടെ യഥാർത്ഥ സ്വഭാവം മനസിലാകുന്നത് നടി പറയുന്നു.
എന്നാൽ അതുപോലെ സീരിയലിലുള്ളവരും തന്നെ പറ്റിക്കറുണ്ട് എന്നും ഐറിൻ പറയുന്നു. അഭിമുഖത്തിന് ഇടയിൽ അവതാരകനും സീരിയൽ ടീമിലുള്ള ആളും ചേർന്ന് നടിയെ പറ്റിക്കുകയുണ്ടായി. ഇതിൽ താരം കരയുകയും ചെയ്തു. പ്രൊഡക്ഷനിൽ നിന്നും അനുവാദം തന്നതിന് ശേഷം ആയിരുന്നു ഈ അഭിമുഖം നടത്തിയത്. അഭിമുഖത്തിനിടെ ഷോട്ട് റെഡിയായി എന്ന് പറഞ്ഞ് പ്രൊഡക്ഷനിലെ ആൾ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ ഇയാളെ അഭിമുഖം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇയാളും അവതാരകനും തമ്മിൽ തർക്കമായി. ഇതിനു ശേഷമാണ് താരം കരയുന്നത്,എന്നാൽ അത് പിന്നീട് ഒരു തമാശ ആണെന്ന് പറയുന്നുമുണ്ട്.