Celebraties

സരിഗമപ മത്സരാർത്ഥി അശ്വിൻ വിവാഹിതനായി ! ആശംസകൾ അർപ്പിച്ച് ആരാധകർ !

സരിഗമപയിലെ ടെക്കി ഗായകന്‍ അശ്വിന്‍ വിജയന്‍ വിവാഹിതനായി.
സീകേരളത്തില്‍ സംപ്രേഷണം ചെയ്ത സരിഗമപയിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അശ്വിന്‍ വിജയന്‍. വ്യത്യസ്തമായ ആലാപന ശൈലിയുമായെത്തിയ ടെക്കി ഗായകനെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.. ഷോ അവസാനിച്ചെങ്കിലും അശ്വിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലെ പുതിയ തുടക്കത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് ഇപ്പോൾ  ആരാധകര്‍.

സരിഗമപയിലെ ടെക്കി ഗായകന്‍ അശ്വിന്‍ വിജയന്‍ വിവാഹിതനായി. സഹമത്സരാര്‍ത്ഥികളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അശ്വിനും സരസ്വതിക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ അശ്വിനും വിവാഹചിത്രം പങ്കുവെച്ചിരുന്നു. സരിഗമപ വിന്നറായ ലിബിന്‍ സ്‌കറിയയുടെ വിവാഹം അടുത്തിടെയായിരുന്നു. ലിബിന് പിന്നാലെയായാണ് അശ്വിനും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു . തൻ വിവാഹിതനാവാന്‍ പോവുകയാണെന്നറിയിച്ച് നേരത്തെ അശ്വിനെത്തിയിരുന്നു. സച്ചു എന്ന സരസ്വതിയെ ആണ് അശ്വിൻ വിവാഹം ചെയ്തത്.. കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയാണ് സച്ചു. സരസ്വതിയുടെ അച്ഛന്റെ നാട് തിരുവനന്തപുരത്തും അമ്മയുടേത് പാലക്കാടുമാണ്. ജോലിയുടെ ഭാഗമായാണ് കുടുംബം തിരുപ്പൂരിലേക്ക് താമസം മാറിയത്. 8ാം ക്ലാസ് വരെ തിരുവനന്തപുരത്തായിരുന്നു അവര്‍ എന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ പ്രണയ വിവാഹമല്ല തന്റേതെന്നും അശ്വിന്‍ മുന്‍പ് പറഞ്ഞിരുന്നു. അമ്മാവന്റെ മകന് വിവാഹം ആലോചിക്കുന്ന സമയത്ത് യാദർശ്ചികമായാണ് വീട്ടുകാർ അശ്വിനും വിവാഹം ആലോചിച്ചത്.. അങ്ങനെയാണ് സച്ചുവിലേക്ക് എത്തിയത്. ഡാന്‍സറായ സരസ്വതി പാട്ടുകാരി കൂടിയാണ്.
എന്നാൽ അശ്വിന്റെ പ്രസക്തിയെ കുറിച്ചൊന്നും സരസ്വതിക്ക് അറിയുമായിരുന്നില്ല. സരസ്വതിയുടെ അച്ഛന്‍ സരിഗമപ കാണുമായിരുന്നു,. അദ്ദേഹത്തിന് അറിയുമായിരുന്നു. വിവാഹം തീരുമാനിച്ചതിന് ശേഷമായാണ് സരസ്വതി തന്റെ പാട്ട് കേൾക്കാൻ തുടങ്ങിയതെന്നും അശ്വിൻ പറയുന്നു.. ഇത്രയും നല്ല ശബ്ദം ഇതെവിടെ നിന്ന് വരുന്നുവെന്നായിരുന്നു സച്ചുവും അശ്വിനോട് ചോദിച്ചത്
.
കൊവിഡ് നിബന്ധനകള്‍ പാലിച്ചാണ് വിവാഹം നടത്തിയത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചുവടുവെക്കുന്ന നവദമ്പതികളുടെ വീഡിയോയും പുറത്തുവന്നിരുന്നു. സരിഗമപയിലെ താരങ്ങളെല്ലാം അശ്വിനും സരസ്വതിക്കും ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. പാട്ടിനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജോലിയും. രണ്ടും ഒരുമി്ച് കൊണ്ടുപോവാനാണ് താല്‍പര്യമെന്നും മുന്‍പ് അശ്വിന്‍ പറഞ്ഞിരുന്നു.
buy windows professional 2016

Back to top button