ബിസിനസ് രംഗത്തുള്ള പ്രതിഭകളെ ആദരിക്കുന്നതിനായി FaB നാഷണൽ ബിസിനസ്സ് അവാർഡ് 2021

ബംഗളൂരു: ദേശീയ ബിസിനസ് അവാർഡുമായി സഹകരിച്ച് ഇന്ത്യയിലുടനീളം ഉള്ള മികച്ച സംരംഭകർക്കും, ചെറുകിട വ്യവസായങ്ങൾക്കും FaB അവാർഡ് നൽകും . 2021 ഡിസംബറിൽ ബാംഗ്ലൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ FaB ദേശീയ ബിസിനസ് അവാർഡുകൾ നൽകും .ഇന്ത്യയിലെ എല്ലാ വ്യക്തികൾക്കും, ബിസിനസുകളും, പൊതുമേഖലയിലും, സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ എല്ലാ ബിസിനസ് സംരംഭകർക്കും FaB അവാർഡിനായി നാമനിർദേശം സമർപ്പിക്കാം. ചെറുകിട ബിസിനസുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. കോവിഡ് പ്രതിസന്ധി ചെറുകിട ബിസിനസ് മേഖലയിലെ പുരോഗതിക്ക് തടസ്സം സൃഷ്ടിച്ചിരുന്നു എങ്കിലും ഡിജിറ്റലൈസേഷനും, പുതിയ മാർക്കറ്റ് തന്ത്ര ങ്ങളും സ്വീകരിച്ചു കൊണ്ട് ഇന്ത്യയിൽ ചെറുകിട ബിസിനസ് മേഖല കോവിഡ് സാഹചര്യത്തിൽ കൂടുതൽ ഊർജ്ജസ്വലമായി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പാകുന്നതിൽ പ്രധാന പങ്കുവഹിച്ച ഇന്ത്യൻ സംരംഭകരെ അംഗീകരിക്കുന്നതിനായാണ് FaB അവാർഡ് സംഘടിപ്പിക്കുന്നത്.
നിരവധി ഓപ്ഷനുകൾ ഉപയോഗിച്ച് വ്യക്തിപരമായും തൊഴിൽപരമായും നെറ്റ് വർക്ക് ചെയ്യാൻ സംരഭകരെ സഹായിക്കുന്ന ആഗോള വേദിയാണ് FaB എന്ന് FaB ഗ്ലോബലിന്റെ ഫൗണ്ടറും ചീഫ് ആർക്കിടെക്ടുമായ സുനിൽ കൃഷ്ണ അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം FaB സാന്നിധ്യമുണ്ട് , ഇതുകൂടാതെ വിദേശ രാജ്യങ്ങളായ മലേഷ്യ, ഓസ്ട്രേലിയ, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം പ്രവേശിച്ച് FaB സാന്നിധ്യമറിയിച്ചിട്ടുണ്ട് എന്ന് FaB ഗ്ലോബൽ ചെയർമാൻ ഡോ:ജയ് കിഷ് ജയരാജ് ചൂണ്ടിക്കാട്ടി.ഇത്തരം അവാർഡുകൾ ബിസിനസ് ഉടമകൾക്ക് ധാരാളം അവസരങ്ങൾ നൽകുന്നു. ഈ അവാർഡുകൾ മറ്റു ബിസിനസ് സംരംഭകരുമായി ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിനും , ദേശീയതലത്തിലെ ബിസിനസ് നേതാക്കളെ കണ്ടുമുട്ടാനും അവസരമൊരുക്കുന്നു. ഇതുകൂടാതെ സംരംഭകർക്ക് അവരുടെ ബിസിനസ് സംരഭങ്ങളെകുറിച്ച് ചർച്ച ചെയ്യാനും , അവരുടെ വിജയം പങ്കിടാനും അവസരമൊരുക്കുന്നു. ബിസിനസുകാരുടെ കഠിനാധ്വാനം തിരിച്ചറിയുകയും അവരുടെ ബിസിനസ് നേട്ടങ്ങൾ പ്രഗൽഭരായ ജൂറി വിലയിരുത്തുകയും ചെയ്യുന്നു.ബിസിനസ് ഉടമകൾക്ക് അവരുടെ ബിസിനസിലെ വെല്ലുവിളികളെ എങ്ങനെ മറികടക്കാം എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ചുരുക്കത്തിൽ ഇത്തരത്തിലുള്ള അവാർഡുകൾ ബിസിനസുകൾ വിജയത്തിലേക്ക് നയിക്കാൻ പ്രചോദനം നൽകുന്നു .
FaB ദേശീയ അവാർഡ് ബിസിനസ് സംരംഭകരുടെയും , നിക്ഷേപകരുടെ യും , ഉപഭോക്താക്കളുടെയും വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ബിസിനസ് സംരംഭകർക്ക് നിക്ഷേപ മേഖലയിൽ സംരംഭകത്വം വർദ്ധിപ്പിക്കാനും , അവർക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ ലഭ്യമാക്കാനും കഴിയുന്നു.FaB നാഷണൽ ബിസിനസ് അവാർഡ് SME വിഭാഗങ്ങൾക്ക് പരസ്പരം ആശയ സംവാദം നടത്താനും, സഹായിക്കാനും അവസരമൊരുക്കുന്ന വേദിയാണ് എന്ന് FaB വൈസ് ചെയർമാൻ കൽപ്പന യുവരാജ് പറഞ്ഞു.ഇന്ത്യയിലെ വ്യത്യസ്ത ബിസിനസ് മേഖലയിൽ നിന്നുള്ള കമ്പനികളെ കണ്ടെത്തുകയും അവർക്ക് അർഹമായ അംഗീകാരം നൽകുകയും ആണ് FaB നാഷണൽ ബിസിനസ് അവാർഡ് ലക്ഷ്യമിടുന്നത്. FaB നാഷണൽ ബിസിനസ് അവാർഡിന് ഇരുപതിലധികം ജൂറി അംഗങ്ങൾ ഉണ്ട്. വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരായിരിക്കും ഇവർ. FaB ദേശീയ അവാർഡ് ജൂറിയിൽ സീനിയർ ലെവൽ എക്സിക്യൂട്ടീവ്സ്, ബിസിനസ് പ്രൊഫഷണലുകൾ, ലോകമെമ്പാടുമുള്ള പ്രശസ്ത സംരംഭകരും ഉൾപ്പെടുന്നുവെന്ന് FaB CEO വിഷ്ണു . R. ഉണ്ണിത്താൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്…… www.fabiansglobal.com