മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റ് കണ്ടു, പ്രേക്ഷകർ ആകാംക്ഷയോട്!!

ഇപ്പോൾ സിനിമ ലോകത്തു ചർച്ച ആയിരിക്കുകയാണ് നടനും തിരക്കഥകൃത്തുമായ മുരളി ഗോപി യുടെ ഫേസ്ബുക് പോസ്റ്റ്. തന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു ആരാധകർ പോലും ആക്മഷയോടു കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ ഒരു ക്യാപ്‌ഷൻ പോലുമില്ലാതെ ഭൂമിയുടെ ചിത്രം തന്റെ കവർ പേജായി ആണ് താരം പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. ഇത് എമ്പുരാന്‍ എന്ന സിനിമയെക്കുറിച്ചുളള സൂചനയാണോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. ‘എന്തോ വലുത് വരുന്നുണ്ട്’ എന്നാണ് മറ്റു കമന്റുകൾ. മമൂട്ടിക്കൊപ്പം താൻ ഒരു പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്ന് കഴിഞ്ഞ ദിവസം മുരളി ഗോപി പറഞ്ഞിരുന്നു.
ഇനിയും ആ സിനിമയെ കുറിച്ചുള്ള സൂചന ആണോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ‘കുരുതി’ എന്ന സിനിമയാണ് മുരളിയുടെ അവസാനം ഇറങ്ങിയ സിനിമ. പൃഥ്വിരാജ്, റോഷൻ മാത്യു, സ്രിന്ധ തുടങ്ങി താരനിരകളെ മുൻ നിർത്തികൊണ്ടുള്ള ചിത്രം ആണ് ഇത്. മതം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശനങ്ങളെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ് കുരുതി . ചിത്രത്തിൽ ഒരു പോലീസ് ഇൻസ്‌പെക്ടർ വേഷത്തിൽ ആണ് താരം എത്തുന്നത്.
എന്നാൽ മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗവും ഏറെക്കുറെ പൂർത്തകരിച്ചിട്ടുണ്ട് എന്ന പൃഥ്വിരാജ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. എമ്പുരാൻ സിനിമക്ക് ശേഷം മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമയും കൂടി ചെയ്യുന്നുണ്ട് എന്നും താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞു. ഇതെല്ലം കൂട്ടി വായിക്കുമ്പോൾ എന്തോ വലുത് വരാൻ ആണ്സാധ്യത എന്നാണ് പ്രേക്ഷകർ പറയുന്നത്.