History

ഭാഗ്യമുള്ള സ്ത്രീയുടെ ലക്ഷണം ഇതാണ്

നമ്മൾ  സ്ത്രീകൾ  പൊതുവേ  ഭാഗ്യമായ  സൗന്ദര്യത്തിന്  പ്രാധാന്യം നൽകുന്നവരാണ് . എന്നാൽ അത്തരത്തിൽ നാം  സ്നേഹിക്കുന്ന അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന സൗന്ദര്യ ആകർഷണത്തിലൂടെ  നമ്മുടെ വ്യക്തിത്വം തന്ന വായിച്ചെടുക്കാൻ കഴിയും എന്ന കാര്യം ആർകെങ്കിലും അറിയാമോ . എങ്കിൽ അത്തരത്തിൽ ഒരു ശാസ്ത്രം തന്നെ നിലനിക്കുന്നുണ്ട് .ആ ശാസ്ത്രത്തിന്റെ പേരാണ് സാമുദ്രിക ശാസ്ത്രം

ഈ ശാസ്ത്രം അനുസരിച്ചു , ഒരു വ്യക്തിയുടെ മുഖഭാവങ്ങളും ശരീര ഘടനയും തിരിച്ചറിയുന്നതിലൂടെ അയാളുടെ സ്വഭാവത്തെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതുപോലെ തന്നെ ഒരു സ്ത്രീയുടെ ആംഗ്യവും മുഖഭാവവും അവരുടെ ഗുണങ്ങല്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. അത്തരത്തില്‍, നല്ല ഗുണങ്ങളുള്ള ഒരു പെണ്‍കുട്ടിയുടെ ലക്ഷണങ്ങളും സാമുദ്രിക ശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. അത്തരത്തിൽ പരാമര്ഷിക്ക പെടുന്ന  ഗുണങ്ങൾ ഏതെല്ലാം എന്ന് നോക്കാം

ചെറിയ പുരികം:

സമുദ്രശാസ്ത്രമനുസരിച്ച്, പുരികം മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഒരു കണ്ണാടിയാണ്. ഒരു സ്ത്രീയുടെ പുരികം ചെറുതും തുല്യവുമാണെങ്കില്‍, അത്തരം സ്ത്രീകള്‍ വളരെ സത്യസന്ധരും സ്വഭാവഗുണമുള്ളവരുമാണ്. ഒരു പെണ്‍കുട്ടിയുടെ പുരികം ഒരു വില്ലുപോലെ വളഞ്ഞതാണെങ്കില്‍, അവ പരസ്പരം മുട്ടുന്നില്ലെങ്കില്‍ അവളെ ഭാഗ്യവതിയായി കണക്കാക്കുന്നു.

കണ്ണുകള്‍

ആരെയും മയക്കുന്ന ഒന്നാണ് സ്ത്രീകളുടെ കണ്ണുകള്‍. വലിയ കണ്ണുകള്‍ ഉള്ള സ്ത്രീകള്‍ വളരെ ഭാഗ്യമുള്ളവരായി കണക്കാക്കുന്നു. അവരുടെ ചുറ്റുപാടുകളെയും വ്യക്തികളെയും അവരുടെ പെരുമാറ്റം കൊണ്ട് സന്തോഷിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. സാമുദ്രിക ശാസ്ത്രമനുസരിച്ച്, സ്ത്രീകളുടെ കണ്ണുകളുടെ വെളുത്ത ഭാഗത്തിന്റെ അവസാനം അല്‍പം ചുവപ്പ് നിറം ഉണ്ടെങ്കില്‍ അവര്‍ വളരെ ഭാഗ്യവതികളും സന്തോഷം ആസ്വദിക്കുന്നവരുമായി കണക്കാക്കുന്നു.

 

മൂക്കില്‍ മറുക് :

ഒരു സ്ത്രീയുടെ മൂക്കിന്റെ മുന്‍വശത്ത് ഒരു മറുകോ അരിമ്പാറയോ ഉണ്ടെങ്കില്‍, അത് ഭാഗ്യമാണെന്നും അത്തരമൊരു പെണ്‍കുട്ടി ഒരു വ്യക്തിയുടെ ജീവിതത്തില്‍ വന്നാല്‍, അവരുടെ ഭാഗ്യം ഉയരുമെന്നും കണക്കാക്കുന്നു. അതേസമയം, ഇടത് കവിളില്‍ മറുകുള്ളവര്‍ വളരെ ഭക്ഷണപ്രിയരായ സ്ത്രീകളാണ്. അത്തരമൊരു വ്യക്തി പാചകം വളരെയധികം ആസ്വദിക്കുന്നു. അതായത്, അത്തരമൊരു പെണ്‍കുട്ടി നിങ്ങളുടെ കുടുംബത്തെ എല്ലായ്‌പ്പോഴും സന്തുഷ്ടരാക്കുകയും വീട്ടില്‍ ധാരാളം ഭക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

 

വിരലിന്റെ നീളം:

വിരലിന്റെ നീളം സാമുദ്രിക ശാസ്ത്രം അനുസരിച്ച് കാലില്‍ എല്ലാ വിരലിന്റേയും നീളം ഒരു പോലെ ആണെങ്കില്‍ അത് ഭാഗ്യമുള്ളതായി കണക്കാക്കുന്നു. സ്ത്രീകൾക്ക്  ഒരേ നീളമുള്ള വിരലുകള്‍ ഭാഗ്യം തന്നെയാണ്. ഇതിലൂടെ സന്താന സൗഭാഗ്യവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നാണ് പറയുന്നത്.

പൂച്ചക്കണ്ണ്:

സാമുദ്രിക ശാസ്ത്രം അനുസരിച്ച് പൂച്ചക്കണ്ണുകള്‍ ഉള്ള സ്ത്രീകള്‍, കാമകലയിലെ താല്‍പര്യത്തെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകള്‍ ഒന്നിലധികം പുരുഷന്‍മാരെ കാമിക്കുമെന്നും നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികള്‍ ആണെന്നും സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.

കഴുത്തിലെ രേഖ:

വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് രേഖകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും. ഇതുകൂടാതെ, കണ്ണുകള്‍ വലുതും കറുത്തതും അല്ലെങ്കില്‍ കണ്‍പീലികള്‍ ചെറുതുമായ പെണ്‍കുട്ടിയും വളരെ ഭാഗ്യമുള്ളവരാണ്.

Back to top button