Film News

പുതിയ പരീക്ഷണവുമായി ഫഹദ് ഫാസിലിന്റെ ജോജി, ഏറെ ആകാംഷയോടെ പ്രേക്ഷകർ

ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം  ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ജോജി’. Shakespearinte കഥയായ ‘മക്‌ബത്’ അവലംബിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു രീതിയിലാണ് സംവിധായകൻ ദിലീഷ് പോത്തൻ ഈ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത് . ആമസോൺ പ്രൈംലാണ് ജോജി റിലീസായത് .  മികച്ച സാമ്പത്തിക അടിത്തറയുള്ള, ആരോഗ്യവും ചുറുചുറുക്കുമുള്ള, എഴുപതുകൾ പിന്നിട്ട കുട്ടപ്പൻ എന്നയാളും മൂന്നു മക്കളും അടങ്ങുന്ന കുടുംബ പശ്ചാത്തലത്തിൽ പറയുന്ന ഒരു കൊച്ചു  കഥയാണ് ‘ജോജി’. കോവിഡ് പ്രതിസന്ധി കാലം തന്നെയാണ് സിനിമയിലും കാണിക്കുന്നത്.. മൂത്ത മകൻ ജോമോൻ (ബാബുരാജ്), രണ്ടാമൻ ജെയ്സൺ (ജോജി മുണ്ടക്കയം), ജെയ്‌സന്റെ ഭാര്യ ബിൻസി (ഉണ്ണിമായ പ്രസാദ്),

ഇളയവൻ ജോജി (ഫഹദ് ഫാസിൽ) പിന്നെ ഇവരെക്കൂടാതെ ജോമോന്റെ മകൻ പോപ്പി എന്നിവരാണ് കുടുംബാംഗങ്ങൾ. കുട്ടപ്പന് പക്ഷാഘാതം പിടിപെടുന്ന സാഹചര്യത്തിൽ നിന്നും start ചെയ്യുന്ന ഒരു  മർഡർ-ഡ്രാമയാണ് ‘ജോജി’. 2. സാമ്പത്തിക അച്ചടക്കമുള്ള പിതാവിന്റെ ഉത്തരവാദിത്ത ബോധമില്ലാത്ത 3 മക്കൾ അതിൽ  ഏറ്റവും ഒടുവിലത്തേതാണ് ‘ജോജി. അച്ഛൻ മരിച്ചാൽ സ്വത്തുക്കൾ നേടിയെടുക്കാനുള്ള മക്കളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒക്കെ ദിലീഷ് ഇതിൽ അവതരിപ്പിക്കുന്നുണ്ട്.. സിനിമയിലും സീരിയലുകളിലും കണ്ടുപരിചയിച്ച കൊലപാതക കഥകളെ അപേക്ഷിച്ച് നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയുടെ ഒഴുക്ക് മാത്രമേ ഇവിടെ കാണുന്നുള്ളൂ.. മക്‌ബത്തിന്റെ സ്റ്റോറി അറിയുന്നവർക്ക്  ഈ സിനിമയുടെ സ്റ്റോറിയും predict  ചെയ്യാൻ കഴിയും. ആയതിനാൽ സസ്പെൻസ് എത്രനേരം നിലനിൽക്കുമെന്ന കാര്യം സംശയമാണ്..  സമ്പത്തിനോടുള്ള വ്യാമോഹവും, അതിനായി സ്വീകരിക്കുന്ന വളഞ്ഞ വഴിയും, ചെയ്ത കുറ്റം മറയ്ക്കാൻ വീണ്ടും കുറ്റകൃത്യത്തിലേക്കു കടക്കുകയും ചെയ്യുന്ന നായകനെ മക്‌ബത്തിനെ പോലെ  ഇവിടെയും  കാണാം. മറ്റൊരു കാര്യം  ടെക്നിക്കൽ സങ്കേതങ്ങളുടെ അതിപ്രസരം ‘ജോജി’ പ്രേക്ഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്നില്ല എന്നതാണ് .

5. സിനിമയിലെ ഏക സ്ത്രീ കഥാപാത്രമാണ്  ബിൻസി. എന്നാൽ ഒന്നും മിണ്ടാത്ത ഭാര്യ എന്ന നിലയിൽ നിന്നും കുറ്റകൃത്യങ്ങളിലേക്കുള്ള തീപ്പൊരിയായി മാറുന്ന ലേഡി മക്‌ബത് ആയി ബിൻസിയെ നമ്മുക്ക് കാണാം . പതിഞ്ഞ സ്വരത്തിൽ സംസാരിക്കുകയും പല അവസരങ്ങളിലും മൗനം ഭാവിക്കുകയും ചെയ്യുന്ന ബിൻസി വളരെയേറെ  നിഗൂഢത നിറഞ്ഞ വ്യക്തിത്വത്തിനുടമ കൂടിയാണ് . സാധാരണ ഫഹദ് ചിത്രങ്ങളിലെ പോലെ ചുമതലകളുടെ അമിതഭാരം ഇവിടെയും നായകന് തന്നെയാണ്. പക്ഷെ സ്ക്രീനിലെ നിറഞ്ഞാട്ടത്തിന് ഫഹദിന് അധികം അവസരങ്ങൾ ഇല്ലെന്നു പറയാം ഈ ചിത്രത്തിൽ . എന്നിരുന്നാലും ആരാധകർ കാത്തിരിക്കുന്ന എക്സ്പ്രെഷനുകളിലൂടെ ഫഹദ് വീണ്ടും കാഴ്ചക്കാരുടെ മുന്നിലേക്കെത്തുകയാണ് ജോജിയിലൂടെ . മികച്ച സപ്പോർട്ട് നൽകി ജോജി മുണ്ടക്കയം, ഷമ്മി തിലകൻ, ബാബുരാജ് കഥാപാത്രങ്ങളും ചിത്രത്തിൽ ശ്രദ്ധേയപ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ദിലീഷ് പോത്തനും ഫഹദും ഒരുമിക്കുമ്പോഴേ പ്രേക്ഷകർക്ക് ഒരു പ്രതീക്ഷ ഉണ്ടാവും. ആ പ്രതീക്ഷ ഇത്തവണയും തെറ്റിയിട്ടില്ല. നല്ലയൊരു മൂവി തന്നെയാണ് ജോജി

Back to top button