നസ്‌റിയയും ഫഹദ് ഫാസിലും ഇനി തെലുങ്കിൽ ….

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും . വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻ നിര നായകൻ മാരിൽ ഒരാളായി നിക്കുന്ന നടൻ ആണ് ഫഹദ് ഫാസിൽ . ആദ്യ ചിത്രം ഫ്ലോപ്പ് ആയെങ്കിലും പിന്നീട് ഉണ്ടായ എൻട്രയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു വ്യക്തിയാണ് ഫഹദ് . എന്നാൽ നസ്‌റിയ ബാലതാരമായി വന്നു മലയാളി മനസ്സിൽ ഇടം നേഡിയ നടിയാണ് . ഇരുവരുടെയും വിവാഹ ശേഷം നസ്‌റിയ അങ്ങനെ ഫിലിം ഇൻഡസ്ട്രയിൽ സജീവം ആയിരുന്നില്ല . എന്നാൽ ഫഹദ് നിരവധി സിനിമകൾ അഭിനയിച്ചിരുന്നു . ഇപ്പോഴിതാ ഇരുവരും തെലുങ്ക് സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്. തെലുങ്കിൽ നസ്രിയ നായികയാകുമ്പോൾ ഫഹദ് വില്ലനായാണ് എത്തുന്നത്. ഇരുവരും ആദ്യമായാണ് തെലുങ്കിൽ അഭിനയിക്കുന്നത്.
അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘പുഷ്‍പ’യിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ‘അണ്ടേ സുന്ദരാനികി’ ചിത്രത്തിലാണ് നസ്രിയ നായികയായെത്തുന്നത്.
നാനിയാണ് ചിത്രത്തിലെ നായകൻ. നസ്രിയയുടെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുന്നതിൻറെ സന്തോഷം നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.