പരാജയപ്പെട്ടു പോയ പ്രണയം, വിജയിക്കാനായി നല്ല ദിവസങ്ങൾ വന്നു ചേരും,ജീവിതാനുഭവം മീരാനന്ദന്‍

സൂപ്പർ ചിത്രമായ മുല്ലയിൽ ദിലീപിന്റെ നായികയായി അഭിനയലോകത്തിലേക്കെത്തിയ മീര നന്ദന്‍ എന്ന താരത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലാല്‍ ജോസ് ആണ് മീരയെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിച്ചത്. അഭിനയത്തില്‍ മാത്രമല്ല, പാട്ടിലും നൃത്തത്തിലും തിളങ്ങിയ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മീര തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷവും മീര പങ്കുവെച്ചിരുന്നു. മനസ്സിലെ സന്തോഷം വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ലെന്നും കുറിച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കഴിഞ്ഞ ദശകത്തില്‍ ഞാന്‍ ജീവിക്കുകയും വളരെയധികം പഠിക്കുകയും ആസ്വദിക്കുകയും ചെയ്തുവെന്ന് സമ്മതിക്കണം. ഇന്ന് ഞാന്‍ ഒന്നിലും ഒരു കാര്യത്തിലും മാറ്റം വരുത്താനുദ്ദേശിക്കുന്നില്ല. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെല്ലാം നേരിടാന്‍ പഠിച്ചു. ബിരുദം നേടിയ കോളേജ് ഒരുപാട് ഓര്‍മ്മകളാണ് സമ്മാനിച്ചത്. ഞാന്‍ എന്റെ അഭിനയ ജീവിതം തുടരുന്നതിനിടയില്‍ ബിരുദം നേടി. പിന്നീട് ദുബായിലേക്ക് താമസം മാറ്റി. റേഡിയോ ജോക്കിയായി പരീക്ഷണം നടത്തി. സ്വന്തമായി ജീവിക്കുകയും സ്വാതന്ത്ര്യത്തോടുള്ള ഒരു പുതിയ സ്‌നേഹം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അത് പരാജയപ്പെട്ടു.

എന്തുതന്നെയായാലും കുടുംബം ഒന്നാമതായി വരുന്നുവെന്ന് മനസ്സിലായി. പുതിയ ചങ്ങാതിമാരെയും മികച്ച ചങ്ങാതിമാരെയും ഉണ്ടാക്കി. ഇപ്പോള്‍ ഉള്ളതിലും മികച്ച ദിവസങ്ങള്‍ ഇനിയും വരാനിരിക്കുന്നതായി അറിയാം. എന്റെ ഇരുപതുകള്‍ മികച്ചതായിരുന്നു. എന്റെ മുപ്പതുകള്‍ ഇതിലും മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കുറിപ്പ് വൈറലായി മാറിയിരുന്നു. രാധിക, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, അമൃത സുരേഷ്, വീണ നായര്‍, ജയസൂര്യ, കൃഷ്ണപ്രഭ എന്നു തുടങ്ങി നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.