പോലീസ് ഓഫീസറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, വ്യാജ അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് നൽകിയത് നിരവധി പേർക്ക്

ഐജി പി വിജയന്‍ ഐപിഎസിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. അദ്ദേഹത്തിന്റെ ചിത്രമടക്കം പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിട്ടുണ്ട്. വേരിഫൈഡ് അക്കൗണ്ടാണ് പി വിജയന്റേത്. നിലവിലെ വ്യാജ അക്കൗണ്ടിന് വേരിഫിക്കേഷനില്ല.
ഇന്ന് രാവിലെയാണ് വ്യാജ ഫേസ്ബുക് അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടത്. കളമശേരി പൊലീസ് ഓഫിസര്‍ രഘു ആണ് വ്യാജ അക്കൗണ്ട് കണ്‍ട്രോള്‍ സെല്ലിന്റ ശ്രദ്ധയില്‍പ്പെടുത്തിയത്. ഐജി പി വിജയനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിജന്‍ തന്നെ തന്റെ ശരിയായ അക്കൗണ്ടില്‍ നിന്ന് വ്യാജ അക്കൗണ്ടിനെ കുറിച്ച് പോസ്റ്റ് ഇട്ടു.
‘ചിലര്‍ എന്റെ വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നു. അത്തരം വ്യാജ ഐഡിയില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്. അതിലുപരിയായി ഞാന്‍ സാധാരണയായി ഫ്രണ്ട് റിക്വസ്റ്റ് അയക്കാറ്റില്ല’. എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചത്.
സമീപകാലത്ത് ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഒടുവിലായി തട്ടിപ്പ് നടന്നത് ഐ ജിയുടെ പേരിലാണ്. ഒറിജിനല്‍ എഫ്ബി പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിര്‍മിച്ചിരിക്കുന്നത്. പ്രൊഫൈല്‍ വിവരണങ്ങള്‍ ഒഴികെ എല്ലാം ഒരുപോലെ. ജനന തീയതിയായി യഥാര്‍ത്ഥ പേരില്‍ നല്‍കിയിരിക്കുന്നത് 25 സെപ്റ്റംബര്‍ ആണ്. എന്നാല്‍ വ്യാജനില്‍ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം.