Film News

രാജകുമാരിയായി അണിഞ്ഞൊരുങ്ങി ഭാവന, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങുന്ന താരസുന്ദരിയാണ് ഭാവന. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചുവന്ന ലഹങ്കയില്‍ ഒരു രാജകുമാരിയെ പോലെ അതീവ സുന്ദരിയായാണ് താരം ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്. എല്ലാ പെണ്‍കുട്ടികളും ഒരു രാജകുമാരിയെപ്പോലെ ഒരുങ്ങി ആഘോഷിക്കൂ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്.

Bhavana (2)
Bhavana (2)

നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കിഎത്തിയിരിക്കുന്നത്. ഈ കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നടി വളരെ സജീവമായിരുന്നു. ഭാവനയുടെ എല്ലാ പോസ്റ്റുകളും വൈറല്‍ ആകാറുണ്ടായിരുന്നു. താരം ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെത്തിയതും ലോക്ഡൗണ്‍ വിശേഷങ്ങളും എല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കന്നട താരം നവീനെയാണ് താരം വിവാഹം ചെയ്തത്.

Bhavana
Bhavana

ഇപ്പോള്‍ തെലുങ്കിലും കന്നടയിലും ആണ് സജീവമായിരിക്കുന്നത്. വലിയൊരു ഇടവേളയാണ് മലയാളത്തില്‍ എടുത്തിരിക്കുന്നത്. മലയാളത്തിലേക്ക് തിരിച്ചു വരുമോ എന്ന കാര്യത്തില്‍ ഇതു വരെ ഉറപ്പു നല്‍കിയിട്ടില്ല. താരത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്ന ഒന്നാണ്. ഇതിനു മുമ്പും ഭാവന പങ്കുവെച്ച നിരവധി ഫോട്ടോഷൂട്ടുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയവയാണ്. ചിത്രങ്ങള്‍ക്ക് താഴെ കുറിക്കുന്ന കുറിപ്പുകളും ഏറെ ശ്രദ്ധേയം ആകാറുണ്ട്.

Back to top button