Celebraties

ഭാമയുടെയും അരുണിന്റേയും ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മോളിവുഡിന്റെ പ്രിയങ്കരിയായ നടിയാണ് ഭാമ.താരത്തിന്റെ വിവാഹ ശേഷം അഭിനയലോകത്ത് നിന്നും വിട്ടുനിൽക്കുകയാണ് ഭാമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ  ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ  ഇന്‍സ്റ്റഗ്രാമില്‍ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ഭര്‍ത്താവ് അരുണിന്റെ കൂടെയുള്ള ഭാമയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

bhamaa2
bhamaa2

റൊമാന്റിക് മൂഡിലുളള ഇരുവരുടെയും ഈ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങൾ കൊണ്ട്  വൈറലാകുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂവെന്ന ക്യാപ്ഷനോടെ ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങള്‍ ഭാമയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

reji
reji

സജിത്തും സുജിത്തും ചേര്‍ന്നാണ് ഭാമയെ അണിയിച്ച്  ഒരുക്കിയത്. ഇരുവരും ഫൊട്ടോഷൂട്ടില്‍നിന്നുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. റെജി ഭാസ്കര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.അടുത്തിടെ ഭാമ അമ്മയായിരുന്നു. മാര്‍ച്ച്‌ 12നാണ് ഭാമ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. മകള്‍ ജനിച്ച വിവരമോ ചിത്രങ്ങളോ ഒന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല.

എന്നാൽ കുറച്ച് ദിവസം മുന്‍പ് മകള്‍ വന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകള്‍ക്കായി ഒരുക്കിയ ആ അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് ഭാമ പങ്കുവച്ചിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ ലോകത്തിലേക്കെത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍’ ആയിരുന്നു.

twitter likes kaufen

Back to top button