National News

മൂവായിരം രൂപയ്ക്ക് പതിനാറുകാരിയെ വിറ്റു പിതാവ്

ഇരുപത്തിയൊന്നുകാരന്  പതിനാറുകാരിയെ മൂവായിരം രൂപയ്ക്ക് വിറ്റു പിതാവ്. ഛത്തീസ്ഗണ്ഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. പതിനാറുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാകിയ ശേഷം  തെരുവില്‍ ഉപേക്ഷിച്ച. താനനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ അഞ്ച് മാസത്തെ കൗണ്‍സിലിംഗിന് ശേഷമാണ്പെൺകുട്ടി  അധികൃതരോട് വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പനാണ് പീഡനം തുടങ്ങിയതെന്നും  താൻ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതയായിട്ടില്ലെന്നും പെൺകുട്ടി പറയുന്നു.

rape
rape

ഇരുപത്തിയൊന്നുകാരന്‍ പണത്തിനൊപ്പം തന്റെ വീട്ടില്‍ ജോലി  കൂടി നല്‍കാമെന്ന് വാഗ്ദ്ധാനം  പിതാവിന് വാഗ്ദ്ധാനം നല്‍കിയിരുന്നു. മാസങ്ങളോളം  അവളെ ലൈംഗികമായി പീഡിപ്പിച്ചശേഷം  പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.പെണ്‍കുട്ടിയെ മേയ് മാസത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ആരോഗ്യവാനായ ഒരു കുഞ്ഞിന് അവള്‍ ജന്മം നല്‍കി. പെണ്‍കുട്ടിയുടെ അമ്മ മരിച്ചതിനു പിന്നാലെയാണ്  ദുരിതങ്ങൾ  തുടങ്ങിയത്. പോക്‌സോ വകുപ്പ് പ്രകാരം സംഭവത്തില്‍  പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Back to top button