Film News

ബിഗ് ബോസ്സിൽ പങ്കെടുക്കാൻ ആദ്യം ധന്യക്കു ഭയം ആയിരുന്നു, ഞാനാണ് അവൾക്കു ധൈര്യം നൽകിയത്!!

പ്രേക്ഷകർ ആകാംഷയോടു നോക്കി കാണുന്ന ഒരു ഷോയാണ് ബിഗ് ബോസ്. ഈ ഷോയിൽ നാടകിയ മുഹൂർത്തങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ഈ നാലാം സീസണിൽ താര സാന്നിധ്യം ആയിരുന്നു ധന്യ മേരി വർഗീസ്. ധന്യ വളരെ നല്ല രീതിയിൽ പങ്കെടുക്കുന്നുണ്ട് അവളുടെ ഈ ആത്മവിശ്വാസത്തിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്ന് ധന്യയുടെ ഭർത്താവും , നടനുമായ ജോൺ ജേക്കബ് പറയുന്നു. ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ ധന്യക്ക് ആദ്യം കുറച്ച് ആശങ്കകള്‍ ഒക്കെയുണ്ടായിരുന്നു. ഞാനാണ് അവള്‍ക്ക് ധൈര്യം നല്‍കിയത്. ബിഗ് ബോസ്സിൽ കയറുന്നതിന് മുൻപ് അവൾ എന്നെ അവസാനമായി വീഡിയോ കാൾ വിളിച്ചു സംസാരിച്ചു ജോൺ പറയുന്നു.


വീട്ടിലെ എല്ലാ കാര്യങ്ങളും അവള്‍ തന്നെയാണ് നോക്കിയിരുന്നത്. എങ്കിലും ഇപ്പോള്‍ താന്‍ എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നുണ്ടെന്ന് ജോണ്‍ പറഞ്ഞു. ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ വളരെ സന്തോഷത്തിലായിരുന്നു. ജീവിതത്തിൽ ഇത്രയും നല്ല പ്ലാറ്റ്‌ഫോ൦ കിട്ടുന്നത് അവൾക്കു ഇത് ആദ്യമായി ആണ്. അവൾ പോകാൻ നേരം അവക്ക് കുറച്ചു വിഷമം ഉണ്ടായിരുന്നു. നൂറു ദിവസം അവിടെപ്പോയിട്ട് അതിനേക്കാള്‍ എനര്‍ജിയില്‍ തിരിച്ചുവരികയല്ലേ, പിന്നെന്തിന് സങ്കടപ്പെടണം. അവൾ ബിഗ് ബോസ്സിൽ നല്ല രീതിയിൽ കളിക്കുന്നുണ്ട്.


അവള്‍ക്ക് വളരെ നന്നായി പെരുമാറാനും സംസാരിക്കാനും അറിയാം. ആളുകളെ കൃത്യമായി മനസ്സിലാക്കും. ചെറിയ കാര്യങ്ങള്‍ക്കൊന്നും പ്രതികരിക്കാറില്ല. അവൾക്കു ഒരു തരത്തിലും ഒരു ഗ്രൂപ്പിസം ഇല്ല, അവളെ ആരെങ്കിലും ചൊറിഞ്ഞാൽ മാത്രമേ അവൾ പ്രതികരിക്കാറുള്ളു. അവൾ എല്ലാം നല്ല ആത്മവിശ്വാസത്തോടു ചെയ്യാറുണ്ട് ജോണ് പറയുന്നു. അവളുടെ ഇതുവരെയുള്ള പെർഫോമൻസിൽ ഞാൻ സന്തുഷ്ട്ടൻ ആണ്.

Back to top button