കുറേനാളുകൾക്ക് ശേഷം ദിലീപും കാവ്യയും മഞ്ജു വാര്യരും ഒരുമിച്ച് ഒരേ വേദിയിൽ
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വേദിയിൽ തനിച്ചായി മഞ്ജു

നമുക്ക് വാർത്തയിലേക്ക് പോകാം…. മലയാള സിനിമയുടെ പ്രിയ താരരാജാവാണ് നടന്‍ മോഹന്‍ലാല്‍. ലാലേട്ടന്റെ പ്രിയ സന്തതസഹചാരിയും മനസ്സ് സൂക്ഷിപ്പുകാരന്‍ എന്ന് വിശേഷാപ്പാവുന്ന ആളാണ് ആന്റണി പെരുമ്ബാവൂർ.. ആദ്യ കാലങ്ങളിൽ ലാലേട്ടന്റെ ഡ്രൈവർ ആയിരുന്ന ആന്റണി വളരെ പെട്ടന്നാണ് മോഹൽലാലിന്റെ വലം കൈ ആയി മാറിയത്.. ഇപ്പോൾ കഴിഞ്ഞ ദിവസം ആന്റണിയുടെ മകളുടെ വിവാഹമായിരുന്നു…
ലാലേട്ടനനും കുടുംബവും സ്വന്തം കുടുംബത്തിലെ ഒരു ഫങ്ഷൻ പോലെയാണ് അത് ഏറ്റെടുത്ത് നടത്തിയിരുന്നത്… വിവാഹം കഴിഞ്ഞ് കുറച്ചായെങ്കിലും ഈ കഴിഞ്ഞ ദിവസമാണ് മകളുടെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരുന്നത് വിവാഹ ചടങ്ങിന്റെയും സത്കാരത്തിന്റെയും ദൃശ്യങ്ങളാണ് അതിൽ ഉണ്ടായിരുന്നത് . മലയാളത്തിന്റെ താരരാജാവ് തന്നെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
ഡിസംബര്‍ 28ന് നടന്ന അനിഷയുടെയും എമിലിന്റെയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏഴ് മിനിറ്റിലേറെ നീണ്ട വീഡിയോയില്‍ നിരവധി താരങ്ങള്‍ വിരുന്നെത്തിയത് കാണാനാകും.മലയാള സിനിമിയയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹച്ചടങ്ങില്‍ എത്തിയിരുന്ന, ഏറെആഘോഷകരമായി നടന്ന ഒരു വിവാഹം തന്നെആയിരുന്നു അത്.. മോഹന്‍ലാല്‍ ആയിരുന്നു വിവാഹത്തിന് ചുക്കാന്‍ പിടിച്ച് മുന്നില്‍ ഉണ്ടായിരുന്നത്. കുടുംബ സമേതമാണ് ലാലേട്ടന്‍ ചടങ്ങിനെത്തിയിരുന്നത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരവിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.മെഗാസ്റ്റാര്‍ മമ്മൂട്ടി, ടോവിനോ, ജയസൂര്യ, മഞ്ജു വാര്യര്‍, ദിലീപ് കാവ്യാമാധവന്‍, ജയറാം, പാര്‍വതിജയറാം, കുഞ്ചാക്കോ ബോബൻ തുടങ്ങിയ നിരവധിപേർ പങ്കെടുത്തിരുന്നു.
മഞ്ജു വാര്യരും കാവ്യാ മാധവനും കുറെ നാളുകള്‍ക്ക് ശേഷം ഒന്നിച്ച് ഒരേ വേദിയില്‍ എത്തിയ നിമിഷം കൂടിയായിരുന്നു അത് . എന്നാല്‍ വിവാഹറസെപ്ഷനില്‍ കാവ്യയ്‌ക്കൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. മീനാക്ഷിയെ കാവ്യയ്‌യും ദിലീപും ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ മറുവശത്ത് ഏകയായി മഞ്ജു വാര്യര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ നാലുപേരും ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഒത്തു കാണുന്ന ഒരു സന്ദര്‍ഭം കൂടിയാണ് ഇത്. ഈ കാഴ്ച കാണാന്‍ ആരാധകരും ഏറെ കാത്തിരുന്നു എന്ന് വേണമെങ്കിൽ പറയാം…. ഈ ഒത്തുചേരൽ ഏവരും ആഗ്രഹിച്ചിരുന്നു എന്നതിൽ സന്തോഷമാണെകിലും മറുവശത്ത് ഏകയായി നിൽക്കുന്ന മഞ്ജു മലയാളികൾക്ക് എന്നും വേദനിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ്…
ഇന്ന് മലയാള സിനിമയിലെ വളരെ തിരക്കുള്ള നടിയും കൂടാതെ ലേഡി സൂപ്പർസ്റ്റാറുമാണ് നമ്മുടെ മഞജു വാരിയർ… മരക്കാർ അറബിക്കടലിന്റെ സിംഹം മമ്മൂട്ടിയുടെ ദ പ്രീസ്റ് തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്.. കൂടാതെ ചതുർമുഖം, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങൾ അണിയറയിലും ഒരുങ്ങുന്നുണ്ട്…..