മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം മറ്റു ഭാഷകളിലും ചർച്ച ആകുന്നു!!

മലയളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം ആണ് ‘ഹോളി വുണ്ട്’.ബിഗ് ബോസ് താരം ജാനകി സുധീറും, അമൃത വിനോദ് എന്നിവർ മത്സരിച്ച അഭിനയിച്ച ചിത്രം ആണ് ഹോളി വുണ്ട്. ചിത്രം ഓഗസ്റ് 12 നെ ഓ ടി ടി പ്ളാറ്റ് ഫോമായ എസ് എസ് ഫ്രൈയിംസിൽ റിലീസിനെ ഒരുങ്ങുകയാണ്. അശോക് ആർ നാഥ് സംവിധനം ചെയ്ത് ഈ ചിത്രം നിരവധി ഫിലിം ഫെസ്റ്റുവുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഇതിവൃത്തം എന്ന് പറയുന്നത് കുട്ടികാലം മുതൽ ഒന്നിച്ചു പ്രണയിച്ച പെണ്കുട്ടികൾ വളർന്നുതിന് ശേഷം പരസ്പരം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തത്തിലൂടെ ആണ് ചിത്രം കടന്നു പോകുന്നത്. അതിതീവൃമായ പ്രണയത്തിനു ലിംഗ വത്യാസം തടസ്സമുണ്ടകുന്നില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ചിത്രം പറയുന്നത്. വര്ഷങ്ങള്ക്കു മുൻപ് ലെസ്ബിയൻ ചിത്രത്തിന്റെ പ്രണയ ഭാഗങ്ങൾ കഥാഭാഗത്തു ഉള്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം വളരെ നിശബ്ധമായിട്ടാണ് പറഞ്ഞിരുന്നത്.ഈ ചിത്രം ഇപ്പോൾ പല മറ്റു ഭാഷകളിലും ഇപ്പോൾ ചർച്ച വിഷയം ആകുകയാണ്.
മരക്കാർ എന്ന ചിത്രത്തിലെ സംഗീത സംവിധാനം ചെയ്ത റോണി റാഫേൽ ആണ് ഈ ചിത്രത്തിനും സംഗീതം നിർവഹിച്ചിരിക്കുന്നത്. നിരവധി വിമർശനങ്ങളിലൂടെ ആയിരുന്നു ആദ്യം ചിത്രം മുന്നോട്ട് പോയിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂർ, എഡിറ്റിംഗ് വി പിൻ മണ്ണൂർ. ചിത്രത്തിന് എല്ലവിധ നവീന ടെക്നൊളജികളും ഉപയോഗിച്ചാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.