National NewsUncategorized
തമിഴ് നടൻ ഫ്ലോറന്റ് സി പെരേര കോവിഡ് ബാധയെ തുടർന്ന് മരിച്ചു
2003ൽ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ് സിനിമയിൽ അരങ്ങേറ്റം കാഴ്ചവെച്ചത്

തമിഴ് നടൻ ഫ്ലോറന്റ് സി പെരേര(67) അന്തരിച്ചു.കോവിഡ് ബാധയെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലായിരുന്നു മരണം. 2003ൽ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ് സിനിമയിൽ അരങ്ങേറ്റം കാഴ്ചവെച്ചത്.
ധർമധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരൻ, എങ്കിട്ട മോതാതേ, സത്രിയൻ, പൊതുവാക എൻ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, തരാമണി എന്നീ സിനികളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. സിനിമക്ക് പുറത്ത് കലൈഞ്ജർ ടിവി, വിജയ് ടിവി, വിൻ ടിവി എന്നീ ചാനലുകളിലും സേവനമനുഷ്ഠിച്ചു.പ്രഭു സോളമന്റെ കയൽ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം വളരെ ശ്രദ്ധനേടിയിരുന്നു .
താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടൽ മാറാതെയാണ് തമിഴ് സിനിമാ ലോകം. സോഷ്യൽ മീഡിയയിലൂടെ സിനിമാ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു.
ഫ്ളോറന്റ് പെരേരയുടെ ഇടംപൊരുൾ യവൾ സംവിധാനം ചെയ്ത ശ്രീനു രാമസ്വാമി എഴുതിയത് ഇങ്ങനെയായിരുന്നു, എനിക്കിത് വിശ്വസിക്കാനാകുന്നില്ല. അഭിനേതാവ്, കലൈഞ്ജർ ടി വി മുൻ ജനറൽ മാനേജർ. സുമനസ്സിന് ഉടമ. എന്നും ഞങ്ങള്‍ക്കുള്ളിലുണ്ടാകും. ആദരാഞ്ജലികൾ”