ഏപ്രിൽ മാസം ആകുമ്പോൾ ഒരു സ്പെഷ്യൽ കിറ്റ് ലഭിക്കും!
സർക്കാരിന്റെ വാഗ്ദാനം പാഴ്‍വാക്കാകുമോ?

നമുക്കറിയാം കഴിഞ്ഞ കുറച്ച് മാസങ്ങളായി നമുക്ക് സർക്കാർ സൗജന്യ കിറ്റ് നൽകി വരികയാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടങ്ങി വച്ചിരുന്ന പദ്ധതിയാണ് ഈ 100 ദിന കർമ്മപരിപാടി എന്നു പറയുന്നത്. ആവിശ്യസാധങ്ങൾ ഉൾപ്പടെ നിരവധി സാധനങ്ങളാണ് ഈ കിറ്റിൽ ഉണ്ടായിരുന്നത്… ചില സാധങ്ങളുടെ ഒക്കെ ക്വാളിറ്റികൽ വളരെ മോശമായിരുന്നു യെങ്കിലും കോവിഡ് സാഹചര്യത്തുനിൽ ദുരിതത്തിൽ ആയിരുന്ന പല കുടുംബങ്ങൾക്കും അന്നും ഇന്നും അതൊരു ആശ്വാസം തന്നെയായിരുന്നു…
ഈ കിറ്റ് വിതരണം ഡിസംബറിൽ അവസാനിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ജനുവരി മാസം മുതൽ വീണ്ടും നൽകാൻ തീരുമാനമായിരിക്കുകയാണ്. രണ്ടാം ഘട്ട 100 ദിന കർമ്മപരിപാടി ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ജനുവരി മാസത്തെ കിറ്റ് എല്ലാവരിലേക്കും എത്തി ക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസം ആകുമ്പോൾ ഒരു സ്പെഷ്യൽ കിറ്റ് ലഭിക്കും എന്ന് പറഞ്ഞിരുന്നു. അതിൻറെ സംബന്ധമായ ഒരു അപ്ഡേറ്റ് ആണ് ഞങ്ങൾ ഇന്നിവിടെ വിവരിക്കുന്നത് …. ആയിരം രൂപയുടെ സൗജന്യ കിറ്റ് ആണ് നമുക്ക് ലഭിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.
ഉത്സവ കിറ്റ് ആയിട്ടാണ് ഇത് ലഭിക്കുക. ഈസ്റ്ററും വിഷുവും എല്ലാം വരുന്നതിനോട് അനുബന്ധിച്ച് ഒരു ഉത്സവം പോലെ ആണ് ഈ ഒരു കിറ്റ് നൽകുന്നത്. ആയിരം രൂപയുടെ സാധനങ്ങൾ ആവും ഉണ്ടാവുക എന്നാണ് ഇപ്പോൾ അറിയുന്നത്. എന്തൊക്കെ ഇനങ്ങളാണ് എത്ര തൂക്കത്തിൽ ആണ് എന്നെല്ലാം സപ്ലൈകോ പിന്നെ അറിയിക്കുന്നതാണ്. വളരെ സന്തോഷകരമായ ഒരു കാര്യം തന്നെയാണ്.
അത് മാത്രമല്ല കിറ്റിലെ സാധങ്ങളുടെ ഗുണനിലവാരത്തിൽ നിരവധി കംപ്ലൈന്റ്‌കൾ ലഭിച്ചത് കൊണ്ട് ഇനിയുള്ള കിറ്റുകളിലെ സാധനങ്ങൾ ക്വാളിറ്റി ഉറപ്പുവരുത്തുമെന്നും അധികൃതതർ പറഞ്ഞിട്ടുണ്ട്…..