Health

വേനൽകാലത്ത് പ്രധാനമായും കഴിക്കേണ്ട പഴവർഗങ്ങൾ

ചുട്ടുപൊള്ളുകയാണ്. വേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. ഓരോ വര്‍ഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. മനസ്സും ശരീരവും തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസുകളും കുടിക്കാം. അത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കേണ്ട പഴങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മള്‍ബറി

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മള്‍‌ബറിപ്പഴങ്ങള്‍. ആന്റിഓക്സിഡന്റായ ആന്തോസയാനിന്‍, അര്‍ബുദം പ്രതിരോധിക്കുന്ന റെസ്‌വെറാട്രോള്‍ ഇവയും മള്‍ബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മള്‍ബറി ദഹനത്തിനും സഹായകം.

തണ്ണിമത്തന്‍

പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനില്‍ 94 ശതമാനവും വെള്ളം ആണ്. വേനല്‍ക്കാലത്ത് കഴിക്കാന്‍ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീന്‍ ധാരാളമുള്ള തണ്ണിമത്തന്‍ ഹൃദയാരോഗ്യവുമേകുന്നു.

ഞാവല്‍പ്പഴം

ഇരുമ്ബ്, കാല്‍സ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവല്‍പ്പഴം വേല്‍ക്കാലത്തു കഴിക്കാന്‍ പറ്റിയ പഴമാണ്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു, നേത്രാരോഗ്യം ഏകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ഞാവല്‍പ്പഴം മികച്ചതു തന്നെ.

മാമ്ബഴം

ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്ബഴം പോഷകസമ്ബുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന മാമ്ബഴം നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതല്‍ അര്‍ബുദം തടയാന്‍ വരെ മാമ്ബഴത്തിനു കഴിയും.

Back to top button