Local News
തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെയും, വിവിധ വാർഡ് കമ്മിറ്റി കളുടെയും നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും , പുഷ്പാർച്ചനയും നടന്നു. തോട്ടക്കരയിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ഡി.സി.സി. ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറകോട് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കാരണംകോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ( I.N.T.U.C.) ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അജിത്ത് മൂലയിൽ, എം. എ സിദ്ദിഖ്, മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ. കെ ഹുസൈനാർ, കെ പി വേണുഗോപാൽ, പി ശിവൻ, കെ.ബിജു , എ കെ ശശി, സന്തോഷ് കളരിത്തൊടി, അമീർ അമ്പലപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു