National News

യോഗിക്കെതിരെ കൂട്ടക്കൊലക്ക് കേസേടുക്കാൻ തീരുനമിച്ചു അലഹബാദ് ഹൈ കോടതി

രാജ്യത്തു കോവിഡ് പ്രതിസന്ധികൾ ഇത്രത്തോളം രൂക്ഷമായിട്ടും തന്റെ സംസ്ഥാനത്തെ ആളുകൾക്ക് വേണ്ടി ഒന്നും ചെയ്യാതെ വിഢിത്തം മാത്രം വിളമ്പുന്ന ഒരു മുഖ്യൻ ആണ് യോഗി ആദിത്യനാഥ് . യോഗിയുടെ ഈ വിവരക്കേടിന് ഉത്തർപ്രദേശിലെ പാവപെട്ട ജനങ്ങളാണ് ബലിയാടാകുന്നത് .

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി.
ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് കോടതി നിരീക്ഷിച്ചു. കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മയും ജസ്റ്റിസ് അജിത് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഓക്സിജന്‍ ക്ഷാമത്തില്‍ പരാമര്‍ശം നടത്തിയത്.

ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം കൊവിഡ് രോഗികള്‍ മരിച്ച് വീഴുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് വേദനിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

നമ്മുടെ ശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുന്ന അവസ്ഥയില്‍ ഹൃദയമാറ്റവും മസ്തിഷ്‌ക ശസ്ത്രക്രിയയും പോലും നടക്കുമ്പോള്‍ എങ്ങനെയാണ് നമ്മുടെ മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ എങ്ങിനെ കഴിയുന്നുവെന്ന് കോടതി ചോദിച്ചു.

എന്നാല്‍ യു.പിയില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നത്.കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ഓക്‌സിജന്‍ കിട്ടാതെ പല രോഗികള്‍ക്കും യു.പിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

Back to top button